കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 13 ജൂലൈ 2020 (22:47 IST)
അല്ലു അർജുൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് പുഷ്പ. സുകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ വിജയ് സേതുപതി വില്ലൻ വേഷത്തിൽ എത്തുമെന്ന് നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനെക്കുറിച്ച് തുറന്നുപറയുകയാണ് വിജയ് സേതുപതി. 'പുഷ്പ'യിൽ ഡേറ്റ് പ്രശ്നമുള്ളതുകൊണ്ട് ചിത്രത്തിൽ താൻ അഭിനയിക്കുന്നില്ലെന്ന് വിജയ് സേതുപതി പറയുന്നു.
തന്റെ കോൾ ഷീറ്റ് പ്രശ്നങ്ങൾ അറിയിക്കുന്നതിനായി സുകുമാറിനെ നേരിട്ട് കണ്ടിരുന്നുവെന്നും താരം വ്യക്തമാക്കുന്നു. തനിക്ക് തമിഴിൽ ഒരുപാട് സിനിമകളായതിനാൽ പിന്നീട് ഡേറ്റ് പ്രശ്‌നങ്ങളിൽ വരാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ
സിനിമകളിൽ
ആശയക്കുഴപ്പം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കന്നഡ നടൻ ധനഞ്ജയ ആണ് വിജയ് സേതുപതിക്കായി പറഞ്ഞുവെച്ച വേഷത്തിൽ അഭിനയിക്കാൻ എത്തുന്നത്.