ചലച്ചിത്ര താരം അനില്‍ മുരളി അന്തരിച്ചു

ശ്രീനു എസ്| Last Updated: വ്യാഴം, 30 ജൂലൈ 2020 (14:01 IST)
ചലച്ചിത്ര താരം അനില്‍ മുരളി(56) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. ജൂലൈ 22നായിരുന്നു ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 45 ഓടെയാണ് മരണം സ്ഥിരീകരിച്ചത്.

പരുക്കന്‍ സ്വഭാവ കഥാപാത്രങ്ങള്‍ തന്മയത്തോടെ അവതരിപ്പിക്കുന്നതില്‍ മലയാളത്തിലെ അപൂര്‍വം ചില നടന്മാരുടെ ഇടയില്‍ ശ്രദ്ധേയനാണ് അനില്‍ മുരളി.

1993ല്‍ വിനയന്‍ സംവിധാനം ചെയ്ത കന്യാകുമാരിയില്‍ ഒരു കവിത എന്ന സിനിമയിലൂടെയാണ് അനില്‍ മുരളി സിനിമയിലെത്തുന്നത്. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത 'ദൈവത്തിൻറെ വികൃതികൾ' എന്ന സിനിമയിലെ അദ്ദേഹത്തിൻറെ വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാണിക്യകല്ല്, ബാബാ കല്യാണി, നസ്രാണി, പുതിയമുഖം, വെള്ളരിപ്രാവിന്റെ ചങ്ങാതി, പോക്കിരിരാജ, റൺ ബേബി റൺ, അസുരവിത്ത്, ആമേൻതുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഉയരെ,ഫോറൻസിക് എന്നീ സിനിമകളാണ് അദ്ദേഹത്തിന്റെ ഒടുവിലായി റിലീസായ സിനിമകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :