അഭിറാം മനോഹർ|
Last Modified വെള്ളി, 1 നവംബര്‍ 2024 (12:20 IST)
രാജിവെച്ചൊഴിഞ്ഞ അഭിനേതാക്കളുടെ കമ്മിറ്റിയെ തിരിച്ചുവരണമെന്ന് എഎംഎംഎ യോഗത്തില്‍ സുരേഷ് ഗോപി. മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവരുമായി ഇതിനെ പറ്റി ചര്‍ച്ചചെയ്യും. സിദ്ദിഖ് അടക്കമുള്ളവര്‍ സംഘടനയിലേക്ക് തിരിച്ചുവരും. കുറ്റം തെളിയും വരെ അവര്‍ ആരോപണവിധേയര്‍ മാത്രമാണെന്നും സുരേഷ് ഗോപി കൊച്ചിയില്‍ പറഞ്ഞു.
അമ്മയില്‍ പുതിയൊരു കമ്മിറ്റി വരും. ഇന്ന് അതിനുള്ള തുടക്കം കുറിച്ചിട്ടുണ്ട്. ഇനി ഉത്തരവാദിത്തപ്പെട്ടവര്‍ വരട്ടെ. സുരേഷ് ഗോപി പറഞ്ഞു. പ്രശ്നങ്ങളെ തുടര്‍ന്ന് കമ്മിറ്റി രാജിവെയ്ക്കേണ്ടതുണ്ടായിരുന്നോ എന്ന ചോദ്യത്തിന് അതൊക്കെ അവിടെ പറഞ്ഞിട്ടുണ്ട് എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. മോഹന്‍ലാല്‍ തന്നെയായിരിക്കുമോ വീണ്ടും വരിക എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല.