കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 22 ഓഗസ്റ്റ് 2024 (08:33 IST)
മണിച്ചിത്രത്താഴ് വീണ്ടും ഇറങ്ങിയത് വലിയയൊരു സംഭവമാണെന്ന് നടന്‍ സുധീഷ്. മലയാള സിനിമയുടെ എവര്‍ ഗ്രീന്‍ ക്ലാസിക് ആണ് മണിച്ചിത്രത്താഴ്.സിനിമ ഇപ്പോള്‍ ഇറങ്ങുമ്പോഴും അതില്‍ ഒരു സീനും കട്ട് ചെയ്ത് മാറ്റാനില്ല. അതാണ് മണിച്ചിത്രത്താഴിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നും നടന്‍ പറഞ്ഞു.
'മണിച്ചിത്രത്താഴ് വീണ്ടും ഇറങ്ങിയത് വലിയ ഒരു സംഭവം തന്നെയാണ്. ആ സിനിമ വീണ്ടും തിയേറ്ററില്‍ കാണാന്‍ എനിക്കും ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. അല്ലെങ്കിലും ആര്‍ക്കാണ് മണിച്ചിത്രത്താഴ് വീണ്ടും കാണാന്‍ ആഗ്രഹം തോന്നാത്തത്. മലയാള സിനിമയുടെ എവര്‍ ഗ്രീന്‍ ക്ലാസിക് ആണ് മണിച്ചിത്രത്താഴ്. അതില്‍ ഒരു സംശയവും വേണ്ട.
ആ സിനിമ ഇപ്പോള്‍ ഇറങ്ങുമ്പോഴും അതില്‍ ഒരു സീനും കട്ട് ചെയ്ത് മാറ്റാനില്ല. അതാണ് ആ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. കാരണം പണ്ടത്തെ കാലത്ത് സിനിമ അന്നത്തെ സിറ്റുവേഷനില്‍ അനുസരിച്ചാണ് വരുന്നത്. ഓരോ സീനുകളും ഡയലോഗുകളും അത്തരത്തിലുള്ളതാണ് .ഇന്നത്തെ കാലത്ത് വരുമ്പോള്‍ അതൊക്കെ പഴയ
ടൈപ്പ് ആണല്ലോ എന്ന് ചിന്തിക്കാം. അതില്‍ കുറെ സാധനങ്ങള്‍ എടുത്തു കളയാന്‍ ഉണ്ടാകും. പക്ഷേ മണിച്ചിത്രത്താഴ് അങ്ങനെയുള്ള ഒന്നും എടുത്തു കളയാനില്ല. ഒന്നും കൂട്ടിച്ചേര്‍ക്കാനും ഇല്ല. എപ്പോഴും ഫ്രഷ് ആയ ഒരു സിനിമയാണത്.
തീയറ്ററില്‍ വീണ്ടും വന്നത് എനിക്ക് ഏറെ സന്തോഷമുള്ള കാര്യം തന്നെയാണ് അന്ന് തീയറ്ററില്‍ കാണാത്ത ഒരുപാട് ആളുകള്‍ ഉണ്ടാകും അവര്‍ക്ക് ഇപ്പോള്‍ കാണാനുള്ള അവസരം ലഭിക്കുകയാണ് ടിവിയിലോ യൂട്യൂബിലോ മാത്രം കണ്ടിട്ടുള്ള ആളുകളാകും അവര്‍. പണ്ടത്തേക്കാള്‍ നല്ല രീതിയിലുള്ള സൗണ്ട് എഫക്ടോടെയാണ് സിനിമ വീണ്ടും വന്നത്.',- സുധീഷ് പറഞ്ഞു