സ്വയം സ്‌നേഹിക്കാന്‍ ഒരിക്കലും മറക്കരുത്: അഹാന കൃഷ്ണ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 14 ഫെബ്രുവരി 2022 (12:04 IST)

താര കുടുംബത്തില്‍ നിന്ന് മലയാള സിനിമയിലേക്കെത്തിയ നടിയാണ് അഹാന. നടന്‍ കൃഷ്ണ കുമാര്‍- ദമ്പതികളുടെ മകളായ അഹാനയുടെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ വാലന്റൈന്‍സ് ദിനത്തില്‍ താരം പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.

'ഹാപ്പി വാലന്റൈന്‍സ് ഡേ. സ്‌നേഹം കണ്ടെത്തുന്ന പ്രക്രിയയില്‍, സ്വയം സ്‌നേഹിക്കാന്‍ ഒരിക്കലും മറക്കരുത്. നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരാളെ നിങ്ങള്‍ എങ്ങനെ പരിപാലിക്കുന്നുവോ അതുപോലെ തന്നെ സ്വയം ശ്രദ്ധിക്കുക. നിങ്ങള്‍ സ്വയം പ്രവര്‍ത്തിക്കുകയും ആരോഗ്യം മികച്ചതാക്കുകയും ചെയ്യുക, കാരണം ജനനം മുതല്‍ മരണം വരെ നീയും ശരീരവും ഒരുമിച്ചു നില്‍ക്കണം'-കൃഷ്ണ കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :