പാലക്കാട്ടുകാരെ... ഇത് നിങ്ങളുടെ നാട്ടില്‍ ചിത്രീകരിച്ച സിനിമ... 'കുരുവി' എന്ന പാട്ടിലും പാലക്കാടന്‍ ഗ്രാമ ഭംഗി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 17 ഓഗസ്റ്റ് 2023 (17:04 IST)
ഉര്‍വശിയും ഇന്ദ്രന്‍സും പ്രധാന വേഷങ്ങളില്‍ എത്തിയ 'ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962' പ്രദര്‍ശനം തുടരുകയാണ്. ജയിലറിന്റെ വലിയ വിജയത്തിനിടയിലും പിടിച്ചുനില്‍ക്കാന്‍ സിനിമയ്ക്കായി എന്നതാണ് എടുത്തുപറയേണ്ടത്. സിനിമയിലെ വീഡിയോ ഗാനം പുറത്തിറങ്ങി. 'കുരുവി' എന്ന ഗാനമാണ് ശ്രദ്ധ നേടുന്നത്.
പാലക്കാടിന്റെ ഗ്രാമഭംഗി ആവോളം നിറച്ചാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് കൈലാസ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. വൈഷ്ണവ് ഗിരീഷ് ആലപിച്ചിരിക്കുന്ന ഗാനം സിനിമയിലെ കഥാപാത്രങ്ങളെ കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കും.

സാഗര്‍, ജോണി ആന്റണി, ടി ജി രവി, വിജയരാഘവന്‍, അല്‍ത്താഫ്, ജയന്‍ ചേര്‍ത്തല, ശിവജി ഗുരുവായൂര്‍, സജി ചെറുകയില്‍, കലാഭവന്‍ ഹനീഫ്, തങ്കച്ചന്‍ വിതുര, വിഷ്ണു ഗോവിന്ദന്‍, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനില്‍കുമാര്‍, സ്‌നേഹ ബാബു, ഷൈലജ അമ്പു, നിത കര്‍മ്മ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.പ്രജിന്‍ എം പി, എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പാലക്കാട് ആയിരുന്നു ചിത്രീകരണം നടന്നത്. കഥ: സനു കെ ചന്ദ്രന്‍.ഛായാഗ്രഹണം: സജിത്ത് പുരുഷന്‍. സംഗീതസംവിധാനം, പശ്ചാത്തല സംഗീതം:കൈലാസ്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :