അഭിറാം മനോഹർ|
Last Modified ശനി, 25 ഡിസംബര്‍ 2021 (10:37 IST)
തമിഴ് ഹാസ്യതാരം വടിവേലുവിന് കൊവിഡ് സ്ഥിരീകരിച്ചു. ലണ്ടനിൽ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെയാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. ഒമിക്രോൺ ബാധിച്ചതായി സംശയമുള്ളതായി ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
പുതിയ സിനിമയുടെ ചിത്രീകരണത്തിനായി കുറച്ച് ദിവസങ്ങളായി ലണ്ടനിലായിരുന്നു താരം. ചെന്നൈയിൽ തിരിച്ചെത്തിയ ശേഷം രോഗലക്ഷണങ്ങൾ കണ്ടതോടെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.