സംസ്ഥാനത്ത് നാലുപേര്‍ക്കുകൂടി ഒമിക്രോണ്‍; സമ്പര്‍ക്കപട്ടിക തയ്യാറാക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 16 ഡിസം‌ബര്‍ 2021 (08:34 IST)
സംസ്ഥാനത്ത് നാലുപേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണം അഞ്ചായി. രോഗസ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കും. രോഗം നേരത്തേ സ്ഥിരീകരിച്ചിരുന്ന ആളുടെ ഭാര്യക്കും മാതാവിനുമാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്. കൂടാതെ യുകെയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ 22കാരിക്കും കോംഗോയില്‍ നിന്ന് എറണാകുളത്തെത്തിയ 34കാരനും രോഗം സ്ഥിരീകരിച്ചു. ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണം കൂടുകയാണ്. വ്യാപന ശേഷി ഏറ്റവും കൂടിയ വകഭേദമാണ് ഒമിക്രോണ്‍.

അതേസമയം ചെന്നൈയില്‍ ആദ്യ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചു. നൈജീരിയയില്‍ നിന്നും ദോഹ വഴി ചെന്നൈയില്‍ എത്തിയ വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ ബന്ധുക്കളില്‍ ആറുപേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ചെന്നൈ കിങ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സയിലാണ്. ഇയാള്‍ക്കൊപ്പെം യാത്ര ചെയ്തവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :