കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 28 ഏപ്രില്‍ 2021 (12:35 IST)
നടന്‍ അല്ലു അര്ജുന് കോവിഡ് പോസിറ്റീവ് . അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ കോവിഡ് പരിശോധന നടത്തണമെന്നും നടന്‍ അഭ്യര്‍ത്ഥിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് ക്വാറന്റൈനിലാണ് താരം.
തനിക്ക് മറ്റു പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും നന്നായി ഇരിക്കുന്നു എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.എല്ലാവരോടും വീട്ടില്‍ സുരക്ഷിതമായി ഇരിക്കുവാനും വാക്‌സിന്‍ എടുക്കേണ്ട ആവശ്യകതയെക്കുറിച്ചും നടന്‍ പറഞ്ഞു. എന്റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആരാധകരുടെ അല്ലു അര്‍ജുന്‍ പറഞ്ഞു.
ഒഴിവുകാലം കുടുംബത്തോടെ മാലിദ്വീപിലാണ് നടന്‍ ചെലവഴിച്ചത്.ഭാര്യ സ്‌നേഹ റെഡ്ഡി, മക്കളായ അയാന്‍, അര്‍ഹ എന്നിവര്‍ക്കൊപ്പം തന്റെ സമയം അദ്ദേഹം ചെലവഴിച്ചു.മകന്‍ അയാനിന്റെ ഏഴാം ജന്മദിനവും അവിടെ ആഘോഷിച്ചു.