എ കെ ജെ അയ്യര്‍|
Last Updated:
ചൊവ്വ, 27 ഏപ്രില്‍ 2021 (19:00 IST)
തൃശൂര്‍: പ്രസിദ്ധമായ തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ താന്ത്രിക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം നിര്‍ത്തിവച്ചു. തന്ത്രി പുലിയന്നൂര്‍ ശങ്കര നാരായണന്‍ നമ്പൂതിരിപ്പാടിന് കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇതിനെ തുടര്‍ന്ന് ഇന്ന് മുതല്‍ വരുന്ന മൂന്നു ദിവസം ഭക്തജനങ്ങള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടാകില്ല. ഇതിനൊപ്പം ഏഴു ദിവസം പ്രസാദ വിതരണവും നടക്കില്ല.
കോവിഡ് ബാധയെ തുടര്‍ന്ന് ക്ഷേത്രവും പരിസരവും അണുവിമുക്തമാക്കിയിട്ടുണ്ട്. പരിശോധനകളും നിയന്ത്രണങ്ങളും കര്‍ശനാക്കിയിട്ടുണ്ട്.