മാസ് എന്റര്‍ടെയ്‌നറായി ‘അച്ചായന്‍സ്’; ട്രെയ്‌ലര്‍ കാണാം

മാസ് എന്റര്‍ടെയ്‌നറായി ‘അച്ചായന്‍സ്’

Jayaram, Achayans, ജയറാം, അച്ചായന്‍സ്
സജിത്ത്| Last Updated: തിങ്കള്‍, 1 മെയ് 2017 (17:43 IST)
ആടുപുലിയാട്ടം എന്ന ചിത്രത്തിന് ശേഷം ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന 'അച്ചായന്‍സി'ന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ജയറാമിനെക്കൂടാതെ പ്രകാശ് രാജ്, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അനു സിത്താര, ശിവദ, അമല പോള്‍ എന്നിവരാണ് നായികമാര്‍.

സേതു തിരക്കഥയൊരുക്കിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സി.കെ.പദ്മകുമാറാണ്‌‍. പ്രദീപ് നായരാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് രതീഷ് വേഗയാണ്. പശ്ചാത്തല സംഗീതം ഗോപി സുന്ദര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :