പടം കോമഡിയാണ്, പക്ഷേ മമ്മൂട്ടി ഗുണ്ടയാണ്!

Mammootty, Happy Wedding, Omar, Shaji Kailas, Dileep, Jayaram, മമ്മൂട്ടി, ഹാപ്പി വെഡ്ഡിംഗ്, ഒമര്‍, ഷാജി കൈലാസ്, ദിലീപ്, ജയറാം
BIJU| Last Updated: വ്യാഴം, 27 ഏപ്രില്‍ 2017 (15:00 IST)
ഗ്രേറ്റ്ഫാദര്‍ വളരെ ഗൌരവമുള്ള ഒരു സിനിമയായിരുന്നു. കസബയും അതീവ ഗൌരവമുള്ള ഒരു കഥയാണ് പറഞ്ഞത്. സമീപകാലത്ത് തോപ്പില്‍ ജോപ്പനാണ് ചിരിപ്പിക്കാനെത്തിയ മമ്മൂട്ടിച്ചിത്രം. എന്നാലിതാ, പൊട്ടിച്ചിരിപ്പിക്കാന്‍ ഒരു മമ്മൂട്ടിച്ചിത്രം കൂടി എത്തുന്നു.

ഈ ചിത്രത്തില്‍ മമ്മൂട്ടി ഗുണ്ടയായാണ് അഭിനയിക്കുന്നത്. തൃശൂര്‍ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ സംവിധാനം ചെയ്യുന്നത് ‘ഹാപ്പി വെഡ്ഡിംഗ്’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രം സംവിധാനം ചെയ്ത ഒമര്‍ ആണ്.

ഒമര്‍ ഈ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

“ഹ്യൂമര്‍ സബ്‌ജക്ടാണ്. തൃശൂരിലെ ഗുണ്ടാ ഗ്യാംഗുകളെ ചുറ്റിപ്പറ്റിയുള്ള കഥ. കോട്ടയം കുഞ്ഞച്ചന്‍, രാജമാണിക്യം ഫ്ലേവറിലുള്ളതാകും. മമ്മുക്ക ഒരു കോമഡി ഗുണ്ടയായിട്ടാകും എത്തുക” - ഒരു സിനിമാമാഗസിന് അനുവദിച്ച അഭിമുഖത്തില്‍ ഒമര്‍ വ്യക്തമാക്കിയിരുന്നു.

സമീപകാലത്ത് ‘ബെസ്റ്റ് ആക്ടര്‍’ എന്ന ചിത്രത്തിലെ ഒരു പ്രത്യേക ഘട്ടത്തില്‍ കൊച്ചിയിലെ ഗുണ്ടയായി മമ്മൂട്ടി തകര്‍ത്ത് അഭിനയിച്ചിരുന്നു. അതിന് ശേഷം മമ്മൂട്ടി അത്തരം ഒരു കഥാപാത്രത്തിലേക്ക് വീണ്ടും എത്തുകയാണ്.

ഒമറിന്‍റെ ‘ഹാപ്പി വെഡ്ഡിംഗ്’ ഒരു സര്‍പ്രൈസ് ഹിറ്റായിരുന്നു. ചെറിയ ബജറ്റിലൊരുങ്ങിയ ആ കോമഡി എന്‍റര്‍ടെയ്നര്‍ ബോക്സോഫീസില്‍ കോടികളാണ് വാരിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :