കെ ആര്‍ അനൂപ്|
Last Modified വെള്ളി, 26 ഏപ്രില്‍ 2024 (13:30 IST)
വമ്പന്‍ വിജയമായി മാറി ഫഹദിന്റെ ആവേശം. ആഗോളതലത്തില്‍ 100 കോടി ക്ലബ്ബില്‍ തന്നെ ഇടം നേടാന്‍ സിനിമയ്ക്കായി. ഫഹദിന്റെ കരിയറിലെ എക്കാലത്തെയും വലിയ വിജയം നേടാന്‍ ആവേശത്തിനായി.ആവേശത്തിന്റെ കേരള കളക്ഷന്‍ കണക്കുകളിലും ഒരു സുവര്‍ണ നേട്ടത്തില്‍ എത്തിയിരിക്കുകയാണ്.
കേരള ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 50 കോടിയിലധികം കളക്ഷന്‍ ആവേശം നേടിക്കഴിഞ്ഞു. ഫഹദിന്റെ പ്രകടനം തന്നെയാണ് ഹൈലൈറ്റ്. രംഗ എന്ന പേരിട്ട കഥാപാത്രത്തെ ആരാധകരും ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
14 ദിവസങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ നിന്ന് 52.31 കോടി ചിത്രം നേടി.
'ആവേശം' 14-ാം ദിവസം ഇന്ത്യയില്‍ നിന്ന് 2.60 കോടി രൂപ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 24-ന്, പതിനാലാം ദിവസം 34.39% ഒക്യുപെന്‍സി രേഖപ്പെടുത്തി.മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ഥി, സജിന്‍ ഗോപു, പ്രണവ് രാജ്, മിഥുന്‍ ജെ.എസ്., റോഷന്‍ ഷാനവാസ്, ശ്രീജിത്ത് നായര്‍, പൂജ മോഹന്‍രാജ്, നീരജ് രാജേന്ദ്രന്‍, തങ്കം മോഹന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മ്മിച്ചിരിക്കുന്നത്.