2024 ല്‍ വമ്പന്‍ ഹിറ്റുകള്‍ പിറന്നില്ല, ഇപ്പോഴും തമിഴ്‌നാട്ടില്‍ ഒന്നാം സ്ഥാനത്ത് മഞ്ഞുമ്മല്‍ ബോയ്‌സ്, ബോക്‌സ് ഓഫീസ് കളക്ഷനില്‍ മുന്നില്‍ നില്‍ക്കുന്ന 7 സിനിമകള്‍

Manjummel Boys
Manjummel Boys
കെ ആര്‍ അനൂപ്| Last Modified വെള്ളി, 26 ഏപ്രില്‍ 2024 (13:10 IST)
2024 ല്‍ വമ്പന്‍ ഹിറ്റുകള്‍ പിറക്കാത്തത് കോളിവുഡിന് തലവേദനയാക്കുകയാണ്. ഈ അവസരത്തില്‍ പ്രേക്ഷകരുടെ പരാതി തീര്‍ക്കാന്‍ നല്ല സിനിമകളെ ആദ്യം തന്നെ തിയേറ്ററുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ചലച്ചിത്ര പ്രവര്‍ത്തകരും. തമിഴ് ബോക്‌സ് ഓഫീസില്‍ ഈ വര്‍ഷം കളക്ഷനില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന 7 ചിത്രങ്ങളുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്.

ഏഴാം സ്ഥാനത്ത് 20 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും തിയേറ്ററുകളില്‍ എത്തിയ വിജയ് ചിത്രം ഗില്ലി ആണ്.റീ റിലീസായിട്ടും മികച്ച കളക്ഷന്‍ നേടാന്‍ സിനിമയ്ക്കായി.13.50 കോടി ആകെ നേടി എന്നാണ് പുതിയ വിവരം. ആറു ദിവസം കൊണ്ടാണ് ഇത്രയും വലിയ തുക സിനിമ നേടിയത്.

15.50 കോടി നേടിയ ജയം രവിയുടെ സൈറണാണ് ആറാം സ്ഥാനത്ത്. രജനികാന്തിന്റെ ലാല്‍സലാം 18.60 കോടി നേടി അഞ്ചാം സ്ഥാനത്താണ്. ഗോഡ്‌സില്ല വേഴ്‌സസ് കോംഗ് 30 കോടി നേടി നാലാം സ്ഥാനത്തും എത്തി.

തമിഴ് ബോക്‌സ് ഓഫീസില്‍ മൂന്നാം സ്ഥാനത്ത് ധനുഷിന്റെ ക്യാപ്റ്റന്‍ മില്ലറാണ്. 38.90 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നത്.ശിവകാര്‍ത്തികേയന്റെ അയലാന്‍ രണ്ടാം സ്ഥാനത്ത് 57.40 കോടി കളക്ഷനാണ് തമിഴ്‌നാട്ടില്‍ നിന്ന് മാത്രം സിനിമ നേടിയത്.62.50 കോടി രൂപ നേടി തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍ നിന്ന് നേടി മഞ്ഞുമ്മല്‍ ബോയ്‌സ് ആണ് ഒന്നാം സ്ഥാനത്ത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :