യാഷിന്റെ ജന്മദിനത്തിന് ബാനര്‍ കെട്ടാന്‍ കയറിയ മൂന്ന് ആരാധകര്‍ക്ക് ദാരുണാന്ത്യം

Rocking Star Yash
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 8 ജനുവരി 2024 (15:19 IST)
Rocking Star Yash
കന്നഡ സിനിമയിലെ റോക്കിങ് സ്റ്റാര്‍ എന്നാണ് യാഷ് അറിയപ്പെടുന്നത്. നടന്റെ 38-ാമത്തെ ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ സങ്കടകരമായ ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. നടന്റെ ജന്മദിനത്തിന്റെ ഭാഗമായി ബാനര്‍ കെട്ടാന്‍ കയറിയ മൂന്നു യുവാക്കള്‍ക്ക് ഷോക്കേറ്റ് ദാരുണാന്ത്യം.കര്‍ണാടകയിലെ ഗദഗ് ജില്ലയിലെ സുരനാഗി ഗ്രാമത്തിലാണ് ദുരന്തം സംഭവിച്ചത്. ഞായറാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം. രണ്ടുപേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്.ലക്ഷ്‌മേശ്വര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍.

സുരനാഗി ഗ്രാമത്തില്‍ ജീവിക്കുന്ന ഹനുമന്ത് ഹരിജന്‍ (21), മുരളി നടുവിനാമണി (20), നവീന്‍ (19) എന്നിവരാണ് മരിച്ചത്. മൂവരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഷോക്കേറ്റ അഞ്ചു പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്നുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല.

ഷിരഹട്ടി എം.എല്‍.എ ഡോ.ചന്ദ്രു ലമാനി ആശുപത്രിയിലെത്തി കാര്യവിവരങ്ങള്‍ അന്വേഷിച്ചു. മൂന്നുപേരുടെ മരണത്തിനിടയായ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. തന്റെ ഇത്തവണത്തെ ജന്മദിനം ആഘോഷിക്കുന്നില്ലെന്ന് യാഷ് അറിയിച്ചു.

ടോക്‌സിക് എന്ന സിനിമയാണ് ഇനി വരാനിരിക്കുന്നത്. 2025 ഏപ്രിലില്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം ഗീതു മോഹന്‍ദാസ് ആണ് സംവിധാനം ചെയ്യുന്നത്.









അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

ഡോക്ടര്‍ എഴുതിയ മരുന്നിനു പകരം മെഡിക്കല്‍ സ്റ്റോറില്‍ ...

ഡോക്ടര്‍ എഴുതിയ മരുന്നിനു പകരം മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് ലഭിച്ചത് മറ്റൊരു മരുന്ന്; കണ്ണൂരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍
ഡോക്ടര്‍ എഴുതിയ മരുന്നിനു പകരം മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് ലഭിച്ച മറ്റൊരു മരുന്ന് ...

ഹോളിക്കു വേണ്ടി മുസ്ലിം പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് ...

ഹോളിക്കു വേണ്ടി മുസ്ലിം പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മറച്ചു; അസാധാരണ നീക്കവുമായി ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍
ഹിന്ദു ക്ഷേത്രം നിലനിന്നിരുന്ന എന്ന അവകാശവാദത്തിന്റെ പേരില്‍ കോടതിയില്‍ കേസ് നടക്കുന്ന ...

പാകിസ്ഥാനില്‍ ഭീകരര്‍ ട്രെയിന്‍ റാഞ്ചിയ സംഭവം: എല്ലാ ...

പാകിസ്ഥാനില്‍ ഭീകരര്‍ ട്രെയിന്‍ റാഞ്ചിയ സംഭവം: എല്ലാ ബന്ദികളെയും മോചിപ്പിച്ചു, കൊല്ലപ്പെട്ടത് 33 വിഘടനവാദികള്‍
പാകിസ്ഥാനില്‍ ബലൂച് ഭീകരര്‍ ട്രെയിന്‍ റാഞ്ചിയ സംഭവത്തില്‍ എല്ലാ ബന്ദികളെയും ...

Rottweiler vs Cobra Video: റോട്ടിന്റെ മുന്നില്‍ ...

Rottweiler vs Cobra Video: റോട്ടിന്റെ മുന്നില്‍ മൂര്‍ഖനൊക്കെ എന്ത് ! തലയെടുത്ത് ഹിറ്റ്‌ലര്‍ (Viral Video)
കേരളത്തിലാണ് സംഭവം നടന്നിരിക്കുന്നത്

ഗാന്ധിജിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ് ...

ഗാന്ധിജിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍
ആര്‍എസ്എസിനെതിരെ തുഷാര്‍ ഗാന്ധി നടത്തിയ രാഷ്ട്രീയ പ്രസ്താവനയാണ് പ്രകോപനത്തിനു കാരണം