സൂപ്പര്‍ താരത്തിന്റെ തമിഴ്നാട്ടിലെ ലൈഫ്‌ടൈം കളക്ഷനെ മറികടന്ന് മഞ്ഞുമ്മല്‍ ബോയ്‌സ്, കോളിവുഡില്‍ നിന്ന് ഒരു നേട്ടം കൂടി

Manjummel Boys
Manjummel Boys
കെ ആര്‍ അനൂപ്| Last Modified ബുധന്‍, 3 ഏപ്രില്‍ 2024 (12:14 IST)
മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടില്‍ കുതിപ്പ് തുടരുകയാണ്. രജനികാന്തിന്റെ ലാല്‍ സലാം, ശിവകാര്‍ത്തികേയന്റെ അയലന്‍, ധനുഷിന്റെ ക്യാപ്റ്റന്‍ മില്ലര്‍ എന്നീ ചിത്രങ്ങളെ പിന്നിലാക്കാന്‍ ഈ മലയാള സിനിമക്കായി.

ഇപ്പോഴിതാ തമിഴകത്തെ മറ്റൊരു സൂപ്പര്‍താരത്തെ കൂടി പിന്നിലാക്കി മഞ്ഞുമ്മല്‍ ബോയ്‌സ്.സൂര്യയുടെ ലൈഫ് ടൈം ബെസ്റ്റ് തമിഴ്‌നാട് കളക്ഷന്‍ സിനിമയെയും മറികടന്നു.സിങ്കം 2 ന്റെ തമിഴ്നാട്ടിലെ ലൈഫ്‌ടൈം കളക്ഷനെ മഞ്ഞുമ്മല്‍ ബോയ്‌സ് മറികടന്നു. 2013 ലാണ് സിങ്കം 2 റിലീസ് ചെയ്തത്.അന്ന് തമിഴ്‌നാട്ടില്‍ നിന്ന് 60 കോടി കളക്ഷനാണ് സിങ്കം 2 നേടിയത്. ഇപ്പോള്‍ തന്നെ മഞ്ഞുമ്മല്‍ ബോയ്‌സ് 61 കോടി തമിഴ്‌നാട്ടില്‍ നിന്ന് നേടിക്കഴിഞ്ഞു. സൂര്യയുടെ കരിയറില്‍ തന്നെ ഏറ്റവും അധികം കളക്ഷന്‍ ലഭിച്ച സിനിമയെയും മഞ്ഞുമ്മല്‍ ബോയ്‌സ് മറികടന്നു.

ചിദംബരത്തിന്റെ മഞ്ഞുമ്മേല്‍ ബോയ്സ് പ്രദര്‍ശനം തുടരുകയാണ്.തെലുങ്ക് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ട്രെയിലര്‍ പുറത്തിറങ്ങി.
തെലുങ്ക് പതിപ്പ് ശ്രദ്ധേയമായ ഡബ്ബിംഗ് നിലവാരം പുലര്‍ത്തുന്നു.ഏപ്രില്‍ ആറിനാണ് മഞ്ഞുമ്മല്‍ ബോയ്‌സ് തെലുങ്ക് പതിപ്പ് പ്രദര്‍ശനത്തിന് എത്തുക.മൈത്രി മൂവി മേക്കേഴ്‌സ്, പ്രൈം ഷോ എന്റര്‍ടെയ്ന്‍മെന്റ്, സുകുമാര്‍ റൈറ്റിംഗ്‌സ് എന്നിവര്‍ ചേര്‍ന്നാണ് തെലുങ്ക് വിതരണ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. പ്രേമലുവിന്റെ തെലുങ്ക് പതിപ്പ് തിയറ്ററുകളില്‍ വിജയം നേടിയിരുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :