10 കോടി ബജറ്റുമായി കസിന്‍സ്, റിലീസ് ഡിസംബര്‍ 13ന്

കസിന്‍സ്, കുഞ്ചാക്കോ ബോബന്‍, വൈശാഖ്, മമ്മൂട്ടി, പൃഥ്വിരാജ്
Last Updated: തിങ്കള്‍, 17 നവം‌ബര്‍ 2014 (16:56 IST)
കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമൂട്, ജോജു ജോര്‍ജ് - ഇവരാണ് കസിന്‍സ്. ഇവരുടെ കഥയാണ് കസിന്‍സ് പറയുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ഈ കളര്‍ഫുള്‍ കോമഡിച്ചിത്രത്തിന് 10 കോടി രൂപയാണ് ബജറ്റ്. കോടികള്‍ മുടക്കിയെടുത്ത ഗാനരംഗങ്ങളും വമ്പന്‍ സെറ്റുകളും ഈ ചിത്രത്തിന്‍റെ ഹൈലൈറ്റുകളാണ്.

സേതു തിരക്കഥയെഴുതിയ ചിത്രത്തില്‍ വേദികയും നിഷ അഗര്‍വാളുമാണ് നായികമാര്‍. ബാംഗ്ലൂര്‍ പാലസാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. 80 കുതിരകളും 600 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും പങ്കെടുത്ത ഒരു ഗാനരംഗം കസിന്‍സിനുവേണ്ടി ചിത്രീകരിച്ചിട്ടുണ്ട്.

കമാലിനി മുഖര്‍ജിയുടെ ഐറ്റം ഡാന്‍സും ഈ ചിത്രത്തില്‍ ഉണ്ടാകും. വൈശാഖ് രാജന്‍ നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം ഷാജി.

എം ജയചന്ദ്രനാണ് സംഗീതം. പോപ്കോണ്‍ എന്‍റര്‍ടെയ്‌മെന്‍റ്സും പി ജെ എന്‍റര്‍ടെയ്ന്‍‌മെന്‍റ്സും ചേര്‍ന്ന് കസിന്‍സ് വിതരണം ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :