10 ആക്ഷന്‍ രംഗങ്ങള്‍; അടിച്ചുപറത്താന്‍ മമ്മൂട്ടി!

ചൊവ്വ, 14 ഫെബ്രുവരി 2017 (14:47 IST)

Widgets Magazine
Mammootty, Raja2, Vysakh, Udaykrishna, Dileep, Nadirshah, മമ്മൂട്ടി, രാജ2, വൈശാഖ്, ഉദയ്കൃഷ്ണ, ദിലീപ്, നാദിര്‍ഷ

രാജ 2ന്‍റെ വിശേഷങ്ങളും ഊഹാപോഹങ്ങളും പ്രതീക്ഷകളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന ഈ മമ്മൂട്ടിച്ചിത്രം മറ്റൊരു പുലിമുരുകനാകുമെന്ന പ്രതീക്ഷയിലാണ് മമ്മൂട്ടി ആരാധകര്‍. ഇതുവരെ കണ്ടതൊന്നുമല്ല മാസ് മസാല സിനിമയെന്നും രാജ 2 ഒന്ന് കണ്ടുനോക്കൂ എന്നുമാണ് അവര്‍ വെല്ലുവിളിക്കുന്നത്.
 
മമ്മൂട്ടിയും രാജ 2വിനായുള്ള തയ്യാറെടുപ്പ് ആരംഭിച്ചുകഴിഞ്ഞത്രേ. മമ്മൂട്ടി സിനിമകളില്‍ നമ്മള്‍ കണ്ടിട്ടുള്ള നൃത്തരംഗങ്ങളും ആക്ഷന്‍ രംഗങ്ങളുമായിരിക്കില്ല രാജ 2വിലേത്. മലയാള സിനിമയില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്തത്ര ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ ഈ സിനിമയില്‍ പ്രതീക്ഷിക്കാം.
 
ആക്ഷനിലും നൃത്തത്തിലും തകര്‍ത്താടുന്ന ഒരു പുതിയ മമ്മൂട്ടിയെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ബോളിവുഡില്‍ നിന്നായിരിക്കും നായികയെത്തുന്നത് എന്നാണ് സൂചന.
 
തിരക്കഥയെഴുതുന്ന ഈ ബിഗ് ബജറ്റ് സിനിമ നിര്‍മ്മിക്കുന്നത് ടോമിച്ചന്‍ മുളകുപാടമാണ്. മമ്മൂട്ടി ഉള്‍പ്പെടുന്ന പത്തോളം ആക്ഷന്‍ രംഗങ്ങള്‍ തന്നെയായിരിക്കും ചിത്രത്തിന്‍റെ ഹൈലൈറ്റ്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ദിലീപും പൃഥ്വിയുമല്ല, സിദ്ധാർത്ഥ് ഭരതന്റെ പുതിയ ചിത്രത്തിൽ നായകൻ ആസിഫ് അലി!

സിദ്ധാര്‍ത്ഥിന്റെ സിനിമാ പ്രവേശം മലയാളികള്‍ ഏറെ ഉറ്റുനോക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ...

news

''കാമുകി നിങ്ങളെ കെട്ടിപ്പിടിക്കണോ? എങ്കിൽ എസ്ര കാണൂ'' - പൃഥ്വിരാജ് പറയുന്നു

പ്രണയദിനത്തിൽ കാമുകി/കാമുകനുമായി കാണാൻ പറ്റിയ ഒരു നല്ല പ്രണയ സിനിമ ഇത്തവണ റിലീസ് ...

news

മമ്മൂട്ടി ക്യാമ്പ് ആശങ്കയില്‍, പീറ്റര്‍ഹെയ്‌ന്‍ വീണ്ടും മോഹന്‍ലാലിനൊപ്പം!

മോഹന്‍ലാലും പീറ്റര്‍ ഹെയ്നും ചേര്‍ന്നാല്‍ അത്ഭുതം സംഭവിക്കുമെന്നതിന് പുലിമുരുകന്‍ തന്നെ ...

news

കമലിന്റെ 'ആമി'യാകാൻ മഞ്ജു! ചിത്രീകരണം മാർച്ചിൽ

കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’ എന്ന ചിത്രത്തില്‍ നിന്ന് വിദ്യാബാലന്‍ അവസാന നിമിഷം ...

Widgets Magazine