മോഹന്‍ലാല്‍ വരില്ല, ഭദ്രന്‍റെ ‘പൊന്നുംകുരിശ്’ ഉടന്‍; നായകന്‍ സൌബിന്‍ !

മോഹന്‍ലാല്‍, ഭദ്രന്‍, പൊന്നും കുരിശ്, സൌബിന്‍ ഷാഹിര്‍, Mohanlal, Bhadran, Ponnum Kurishu, Saubin Shahir
BIJU| Last Modified ബുധന്‍, 10 ഒക്‌ടോബര്‍ 2018 (16:29 IST)
ഭദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു എന്ന വാര്‍ത്ത കുറച്ചുകാലമായി വന്നുകൊണ്ടിരിക്കുന്നതാണ്. എന്നാല്‍ പുതിയതായി വന്നിരിക്കുന്ന വാര്‍ത്ത മോഹന്‍ലാല്‍ ആരാധകര്‍ക്ക് നിരാശ നല്‍കുന്നതാണ്.

ഭദ്രന്‍ സംവിധാനം ചെയ്യുന്ന ‘പൊന്നുംകുരിശ്’ മോഹന്‍ലാലിനെ നായകനാക്കിയല്ല ചെയ്യുന്നത്. മോഹന്‍ലാലിന്‍റെ തിരക്ക് കാരണം ഭദ്രന്‍ ഇപ്പോള്‍ മോഹന്‍ലാല്‍ ചിത്രം ചെയ്യുന്നില്ല എന്ന് തീരുമാനിച്ചിരിക്കുന്നു.

പൊന്നുംകുരിശില്‍ സൌബിന്‍ ഷാഹിര്‍ നായകനാകും. ക്രിസ്ത്യന്‍ കുടുംബ പശ്ചാത്തലത്തിലുള്ള ഒരു ആക്ഷന്‍ സിനിമയായിരിക്കും പൊന്നും കുരിശെന്നാണ് ആദ്യ റിപ്പോര്‍ട്ട്.

മോഹന്‍ലാലിന് ഉടന്‍ തന്നെ സിദ്ദിക്കിന്‍റെ ബിഗ് ബ്രദര്‍ ആരംഭിക്കേണ്ടതിനാലാണ് ഭദ്രന് ഡേറ്റ് നല്‍കാന്‍ കഴിയാതെ പോയതെന്നാണ് സൂചനകള്‍. എന്തായാലും സൌബിനെ നായകനാക്കി ഭദ്രന്‍ നടത്തുന്ന പരീക്ഷണം കൌതുകത്തോടെയാണ് മലയാള സിനിമാലോകം വീക്ഷിക്കുന്നത്.

എന്നാല്‍, മോഹന്‍ലാലും ഭദ്രനും അടുത്ത വര്‍ഷം ഒരുമിക്കുമെന്നും സൂചനകളുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :