മോഹൻലാൽ വിശാലിനെ തല്ലും, 3 ഭാഷ സംസാരിക്കും !

ചൊവ്വ, 18 ജൂലൈ 2017 (12:55 IST)

Widgets Magazine
Mohanlal, Villain, Manju, Hansika, Unnikrishnan, Vishal,വില്ലൻ, വിശാൽ, മഞ്ജു, ഹൻസിക, ഉണ്ണികൃഷ്ണൻ, മോഹൻലാൽ

എന്ന പുതിയ ചിത്രത്തിൽ ആരാണ് യഥാർത്ഥ വില്ലൻ ? അത് ആണോ വിശാലാണോ തെലുങ്ക് താരം ശ്രീകാന്ത് ആണോ? സസ്പെൻസ് സസ്പെൻസായി തന്നെ നിലനിർത്തിയിരിക്കുകയാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ.
 
ചിത്രത്തിൽ മോഹൻലാലും വിശാലും നേർക്കുനേർ പോരാടുന്ന ആക്ഷൻ സീക്വൻസ് ഹൈലൈറ്റുകളിൽ ഒന്നായിരിക്കും. മഞ്ജു വാര്യർ നായികയാകുന്ന വില്ലനിൽ ഹൻസിക, റാഷി ഖന്ന തുടങ്ങിയവരും ഉണ്ട്. പീറ്റർ ഹെയ്ൻ ആണ് ആക്ഷൻ കോറിയോഗ്രാഫി.
 
മലയാളത്തിലും തമിഴിലും തെലുങ്കിലും ചിത്രം ഒരേദിവസം പുറത്തിറങ്ങും. മൂന്ന് ഭാഷകളിലും മോഹൻലാൽ തന്നെയാണ് ഡബ്ബ് ചെയ്യുന്നത്. ഇപ്പോൾ വില്ലൻ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. റിലീസ് ഡേറ്റ് ഉടൻ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
 
മാത്യു മാഞ്ഞൂരാൻ എന്ന പൊലീസ് ഓഫീസറെയാണ് മോഹൻലാൽ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. രണ്ട് വ്യത്യസ്തമായ ലുക്കുകളാണ് ചിത്രത്തിൽ മോഹൻലാലിന് ഉള്ളത്. പൊലീസ് ഓഫീസറായും റിട്ടയർമെന്റ് കഴിഞ്ഞുമുള്ള രണ്ട് ഘട്ടങ്ങളിലുള്ള ലുക്കുകളാണ് ഉള്ളത്.
 
റോക്‌ലൈൻ വെങ്കിടേഷ് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ത്രില്ലർ പൂർണമായും 8കെ റെസല്യൂഷനിൽ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യൻ സിനിമയാണ്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

മോഹൻലാൽ നാലുകാലിൽ ഓടും, തെങ്ങിൻറെ ഉയരത്തിൽ ചാടും !

മലയാളികളുടെ മനസിൽ മോഹൻലാലിൻറെ സ്ഥാനം ആകാശംമുട്ടെ ഉയരത്തിലാണ്. സാധാരണക്കാർക്ക് ചെയ്യാൻ ...

news

ദിലീപ് മാത്രമല്ല, ഇക്കാര്യത്തില്‍ പൃഥ്വിരാജും പൂര്‍ണിമയും പുലിയാണ്!

അഭിനയത്തിനൊപ്പം മറ്റ് ബിസിനസുകളിലും ശ്രദ്ധ ചെലുത്താത്ത നടീനടന്മാര്‍ കുറവാണ്. ...

news

പ്രണവ് തനിക്ക് ആരാണെന്ന വെളിപ്പെടുത്തലുമായി പ്രിയദർശൻറെ മകൾ

പ്രണവ് മോഹൻലാലിനെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി പ്രിയദർശൻറെ മകൾ കല്യാണി. താനും ...

Widgets Magazine