മോഹന്‍ലാല്‍ പടം വേണ്ടെന്ന് തീരുമാനിച്ചയുടന്‍ മമ്മൂട്ടി ഇടപെട്ടു!

ചൊവ്വ, 14 ഫെബ്രുവരി 2017 (12:26 IST)

Mammootty, Mohanlal, MT, Dileep, Sukrutham, Jayaram, മമ്മൂട്ടി, മോഹന്‍ലാല്‍, എം ടി, സുകൃതം, ദിലീപ്, ജയറാം

എം‌ടിയുടെ തിരക്കഥയില്‍ സംവിധായകന്‍ ഹരികുമാര്‍ ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിച്ചുനടക്കുന്ന സമയം. പല കഥകളും ഇരുവരും ആലോചിച്ചു. ഒടുവില്‍ ഒരു കഥയില്‍ ലാന്‍ഡ് ചെയ്തു. നായകനായി മോഹന്‍ലാലിനെ മനസില്‍ നിശ്ചയിച്ചു. കഥ പൂര്‍ത്തിയായ ഉടന്‍ എം ടിയും ഹരികുമാറും മോഹന്‍ലാലിനെ ചെന്നുകണ്ട് കഥ പറഞ്ഞു. കഥ ഇഷ്ടമായ മോഹന്‍ലാല്‍ എപ്പോള്‍ വേണമെങ്കിലും ഡേറ്റ് നല്‍കാമെന്ന് അറിയിച്ചു. 
 
കോഴിക്കോട്ടിരുന്ന് എം ടി തിരക്കഥയെഴുതിത്തുടങ്ങി. ഏകദേശം എണ്‍പത് ശതമാനത്തോളം തിരക്കഥ പൂര്‍ത്തിയായി. എന്നാല്‍ എം ടിക്ക് എന്തോ, എഴുതിയ അത്രയും വായിച്ചിട്ട് തൃപ്തി വന്നില്ല. ഹരികുമാറും സ്ക്രിപ്റ്റ് വായിച്ചു. അദ്ദേഹത്തിനും ഇഷ്ടമായില്ല. നമുക്ക് ഈ കഥ ഇവിടെ അവസാനിപ്പിക്കാമെന്നും മറ്റൊരു കഥ നോക്കാമെന്നും അപ്പോള്‍ തന്നെ ഹരികുമാര്‍ പറഞ്ഞു. 
 
എഴുതിയ തിരക്കഥയില്‍ തൃപ്തിയില്ല എന്ന് ഹരികുമാര്‍ ഉടന്‍ തന്നെ മോഹന്‍ലാലിനെ വിളിച്ച് അറിയിച്ചു. “എന്നാല്‍ പിന്നീടെപ്പോഴെങ്കിലും ചെയ്യാം” എന്ന് മോഹന്‍ലാല്‍ പറയുകയും ചെയ്തു.
 
മോഹന്‍ലാല്‍ ചിത്രം ഉപേക്ഷിച്ചതായി അറിഞ്ഞപ്പോള്‍ തനിക്കുവേണ്ടി ഒരു കഥ ആലോചിക്കാന്‍ മമ്മൂട്ടി ഉടന്‍ തന്നെ ഹരികുമാറിനോട് നിര്‍ദ്ദേശിച്ചു. അതനുസരിച്ച് എം ടിയും ഹരികുമാറും കൂടിക്കാഴ്ച നടത്തി. 
 
എം ടി ഒരു കഥ ഹരികുമാര്‍ - മമ്മൂട്ടി ടീമിനുവേണ്ടി കണ്ടെത്തുകയും ചെയ്തു, അതാണ് ‘സുകൃതം’.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ആഗസ്റ്റ് 1ന് മൂന്നാം ഭാഗമോ? പെരുമാള്‍ വീണ്ടും?

മലയാളത്തിന്‍റെ ത്രില്ലര്‍ രാജാവ് എസ് എന്‍ സ്വാമി തന്നെയാണ്. സി ബി ഐ സീരീസും ഇരുപതാം ...

news

സൊനാക്ഷിയെ രജനികാന്ത് രക്ഷിച്ചില്ല, വിജയ് രക്ഷിക്കുമോ?

സൊനാക്ഷി സിന്‍‌ഹ ആദ്യം അഭിനയിച്ച തമിഴ് ചിത്രം രജനികാന്തിനൊപ്പമായിരുന്നു. ‘ലിങ്ക’ എന്ന ആ ...

news

പുലിമുരുകന് എതിരാളിയില്ല; മത്സരിക്കാന്‍ ആളില്ലേ? തനിക്ക് 100 കോടി ക്ലബ് സ്വപ്നമില്ലെന്ന് ദുല്‍ക്കര്‍ !

തന്‍റെ സിനിമകള്‍ 100 കോടി ക്ലബില്‍ ഇടം പിടിക്കണമെന്ന സ്വപ്നമൊന്നും തനിക്കില്ലെന്ന് യുവ ...

news

ആ കഥ പ്രിയദര്‍ശന്‍ മറിച്ചിട്ടു, പിറന്നത് ചിരിക്കിലുക്കം!

കാലം 1991. ‘കിലുക്കം’ എന്ന സിനിമയുടെ കഥ പ്രിയദര്‍ശന്‍ ആലോചിച്ചുകൊണ്ടിരിക്കുന്ന സമയം. ...