മുപ്പതുകാരനായ മോഹന്‍ലാല്‍ വരുന്നു, ഇനി പുലിയെപ്പോലെ കുതിക്കും!

ചൊവ്വ, 8 ഓഗസ്റ്റ് 2017 (16:16 IST)

Mohanlal, Odiyan, Sreekumar Menon, Manju Warrier, Dileep, മോഹന്‍ലാല്‍, ഒടിയന്‍, ശ്രീകുമാര്‍ മേനോന്‍, മഞ്ജു വാര്യര്‍, ദിലീപ്

താന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിനായി എന്ത് റിസ്കും എടുക്കുന്ന താരമാണ് മോഹന്‍ലാല്‍. പുതിയ വിവരം മോഹന്‍ലാല്‍ 30 വയസുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നാണ്.
 
വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ‘ഒടിയന്‍’ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ 30 വയസുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിന്‍റെ 30 മുതല്‍ 65 വയസുവരെയുള്ള ജീവിതകാലമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
 
ഈ കഥാപാത്രത്തിനായി ശരീരഭാരം 15 കിലോയാണ് മോഹന്‍ലാല്‍ കുറച്ചത്. തെങ്ങിന്‍റെ ഉയരത്തില്‍ ചാടുകയും പുലിയെപ്പോലെ കുതിക്കുകയുമൊക്കെ ചെയ്യുന്ന കഥാപാത്രത്തിനായി വലിയ തയ്യാറെടുപ്പുകളാണ് മോഹന്‍ലാല്‍ നടത്തുന്നത്.
 
കഴിഞ്ഞ നാലുപതിറ്റാണ്ടത്തെ അഭിനയജീവിതത്തില്‍ മോഹന്‍ലാലിന് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമാണ് ഒടിയന്‍. മഞ്ജു വാര്യര്‍, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
സാബു സിറിളാണ് ഒടിയന്‍റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

'മോഹന്‍ലാല്‍ വാക്കുപാലിച്ചില്ല’ - മരിക്കുവോളം ആ സംവിധായകന്‍ പറയുമായിരുന്നു

ബാലു കിരിയത്ത് ആദ്യമായി സംവിധാനം ചെയ്ത ‘തകിലു കൊട്ടാമ്പുറം’ എന്ന ചിത്രത്തില്‍ പ്രേം ...

news

ഓവിയയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് ചിമ്പു?

തമിഴ് സിനിമാലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ഓവിയ എന്ന മലയാളി പെണ്‍‌കുട്ടിയുടെ കഥയാണ്. ...

news

46 വര്‍ഷം, 399 ചിത്രങ്ങള്‍! - ആരാധകര്‍ക്കായി അണിയറയില്‍ ഒരുങ്ങുന്ന ആ സര്‍പ്രൈസ് ഇതാണ്!

സെപ്തംബര്‍ 7 മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ആണ്. പിറന്നാള്‍ ആഘോഷത്തിനായുള്ള ...