മമ്മൂട്ടി കൈകള്‍ പിന്നില്‍ കെട്ടി, സേതുരാമയ്യരല്ല; ഇനി അടിയുടെ പൂരം!

ചൊവ്വ, 7 ഫെബ്രുവരി 2017 (14:08 IST)

Widgets Magazine
Mammootty, Arya, Mohanlal, Pulimurugan, Shaji Kailas, മമ്മൂട്ടി, ആര്യ, മോഹന്‍ലാല്‍, പുലിമുരുകന്‍, ഷാജി കൈലാസ്

മലയാള സിനിമയിലെ ഏറ്റവും മികച്ച ആക്ഷന്‍ രംഗങ്ങളുള്ള സിനിമയായിരുന്നു പുലിമുരുകന്‍. പീറ്റര്‍ ഹെയ്‌ന്‍ ഒരുക്കിയ സ്റ്റണ്ട് രംഗങ്ങള്‍ തന്നെയായിരുന്നു ആ സിനിമയുടെ ഹൈലൈറ്റ്. ആ രംഗങ്ങളില്‍ അസാധാരണ വൈഭവം കാഴ്ചവയ്ക്കുകയും ചെയ്തു മോഹന്‍ലാല്‍.
 
എന്നാല്‍, ആക്ഷന്‍ രംഗങ്ങളുടെ കാര്യത്തില്‍ പുലിമുരുകനെ വെല്ലാനൊരുങ്ങുകയാണ് മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദര്‍. നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്തിരിക്കുന്ന ഈ സിനിമയില്‍ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെയാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്.
 
ജാക്കി ചാന്‍ സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള അതിസാഹസികമായ സ്റ്റണ്ട് രംഗങ്ങളാണ് ഗ്രേറ്റ് ഫാദറിന്‍റെ ക്ലൈമാക്സിനോട് അടുത്ത രംഗങ്ങളില്‍ കാണാനാവുക. കൈകള്‍ പിന്നില്‍ കെട്ടി മമ്മൂട്ടി ഒരു പ്രത്യേക രീതിയില്‍ മിനിറ്റുകളോളം നടത്തുന്ന ആക്ഷന്‍ പ്രകടനം ഡ്യൂപ്പുകളുടെ സഹായമില്ലാതെയാണ് ചിത്രീകരിച്ചത്. 
 
അസാധാരണമായ മെയ്‌വഴക്കത്തോടെയാണ് മമ്മൂട്ടി ഈ സിനിമയില്‍ സ്റ്റണ്ട് രംഗങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. പുലിമുരുകനില്‍ മോഹന്‍ലാല്‍ ചെയ്തതിന് മുകളില്‍ തനിക്ക് ചെയ്യണമെന്ന മത്സരബുദ്ധിയോടെയും അര്‍പ്പണത്തോടെയുമായിരിക്കും മമ്മൂട്ടി ഈ രംഗങ്ങളില്‍ അഭിനയിച്ചിരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ദി ഗ്രേറ്റ്ഫാദര്‍ ഒരു ആക്ഷന്‍ ഫാമിലി ഡ്രാമയാണ്. സ്നേഹയാണ് നായിക. അടുത്ത മാസം അവസാനം ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

“അതാവണമെടാ പൊലീസ്” - ചോരത്തിളപ്പുള്ള പൊലീസുകാരനായി വീണ്ടും മമ്മൂട്ടി!

ക്യാമറാമാന്‍ ഷാംദത്ത് സംവിധായകനാകുന്നു. ആദ്യചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. ഒരു ...

news

ആ രഹസ്യത്തിന് പിന്നിൽ വാപ്പച്ചി! തുറന്ന് പറഞ്ഞ് ദുൽഖർ സൽമാൻ

തന്റെ കരിയറിൽ വിജയത്തിന് പിന്നിൽ വാപ്പച്ചിയാണെന്ന് യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ. തന്റെ ...

news

മമ്മൂട്ടിയ്ക്കും മോഹൻലാലിനും താൽപ്പര്യം ടീനേജ് പെൺകുട്ടികളോട്; വിവാഹം കഴിഞ്ഞപ്പോൾ തന്നെ അവഗണിച്ചു: സുഹാസിനി

എൺപതുകളുടെ ആദ്യകാലങ്ങളിൽ മലയാളത്തിലും തമിഴിലും തെ‌ലുങ്കിലും നിറഞ്ഞു നിന്നിരുന്ന നടിയാണ് ...

news

ഇത്രയ്ക്ക് വേ‌ണ്ടിയിരുന്നില്ല, ഒന്നുമല്ലെങ്കിലും 'ചിന്നമ്മ' അല്ലേ?; കമൽഹാസനോട് ആരാധകർ

തമിഴ്നാട് മുഖ്യമന്ത്രി കസേരയിൽ അടുത്തതായി ഇരിക്കാൻ തയ്യാറെടുക്കുകയാണ് വികെ ശശികല എന്ന ...

Widgets Magazine