മമ്മൂട്ടിയുമായല്ല, ഇനി മോഹന്‍ലാലുമായാണ് കൂട്ട് - ഷാഫി ഒരുങ്ങിത്തന്നെ!

ചൊവ്വ, 9 മെയ് 2017 (14:22 IST)

Widgets Magazine
Mammootty, Mohanlal, Shafi, Rafi, Lal Jose, മമ്മൂട്ടി, മോഹന്‍ലാല്‍, ഷാഫി, റാഫി, ലാല്‍ ജോസ്

ഹ്യൂമര്‍ സബ്ജക്ടുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനായ സംവിധായകനാണ് ഷാഫി. ഇന്‍ഡസ്ട്രി ഹിറ്റുകളായ ചില സിനിമകള്‍ ഷാഫിയുടേതാണ്. കല്യാണരാമന്‍, മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട്, ടു കണ്‍‌ട്രീസ് തുടങ്ങിയവ. ഷാഫിയുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാള്‍ മമ്മൂട്ടിയാണ്.
 
മമ്മൂട്ടിക്കൊപ്പം തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട്, വെനീസിലെ വ്യാപാരി തുടങ്ങിയ സിനിമകള്‍ ഷാഫി ചെയ്തിട്ടുണ്ട്. ഇനി മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യുക എന്നതാണ് ഷാഫിയുടെ ആഗ്രഹം.
 
ഈ വര്‍ഷം തന്നെ ഒരു മോഹന്‍ലാല്‍ ചിത്രം ചെയ്യാനാണ് ഷാഫി ആലോചിക്കുന്നത്. മോഹന്‍ലാലുമായി ആദ്യമായി ഒത്തുചേരുമ്പോള്‍ അത് പൂര്‍ണമായും ഒരു കോമഡി എന്‍റര്‍ടെയ്നറായിരിക്കണമെന്ന് ഷാഫിക്ക് നിര്‍ബന്ധമുണ്ട്.
 
ഷാഫി - മോഹന്‍ലാല്‍ ചിത്രത്തിന് റാഫിയോ ബെന്നി പി നായരമ്പലമോ തിരക്കഥ രചിക്കുമെന്നാണ് അറിയുന്നത്. മോഹന്‍ലാലിന്‍റെ ലാല്‍ ജോസ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ബെന്നിയാണ്. Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

സിഐഎയിൽ മിന്നിത്തിളങ്ങിയത് ദുൽഖറല്ല, അത് ഫഹദ് ഫാസിൽ ആണ്!

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത കോമ്രേഡ് ഇന്‍ അമേരിക്ക (സിഐഎ) ...

news

20 വര്‍ഷങ്ങള്‍, സത്യന്‍ അന്തിക്കാട് ഇനി മമ്മൂട്ടിയെക്കുറിച്ച് എന്ന് ചിന്തിക്കും!

കുടുംബചിത്രങ്ങളുടെ പ്രിയസംവിധായകനാണ് സത്യന്‍ അന്തിക്കാട്. കുടുംബപ്രേക്ഷകര്‍ക്ക് ഏറ്റവും ...

news

രണ്ടുതവണ പരാജയം, മമ്മൂട്ടിയുടെ കാര്യത്തില്‍ ജീത്തുജോസഫ് എന്ന് വിജയിക്കും?!

കുറ്റാന്വേഷണ സിനിമകളില്‍, സസ്പെന്‍സ് ത്രില്ലറുകളില്‍ ഏറ്റവുമധികം അഭിനയിക്കുകയും അവയെല്ലാം ...

news

മമ്മൂട്ടിയുടെ ‘അപൂര്‍വ്വസഹോദരങ്ങള്‍’; തല്ലാന്‍ പറഞ്ഞാല്‍ തല്ലും, കൊല്ലാന്‍ പറയില്ല!

അപൂര്‍വ്വമായി മാത്രമേ മമ്മൂട്ടി ഡബിള്‍ റോളുകള്‍ ചെയ്യാറുള്ളൂ. ആ പ്രൊജക്ടിന് തന്‍റെ ...

Widgets Magazine