മമ്മൂട്ടിയുടെ ഈ ചിത്രം ദുല്‍ഖര്‍ കണ്ടത് 150 തവണ!

വ്യാഴം, 10 ഓഗസ്റ്റ് 2017 (13:37 IST)

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആരാധകരില്‍ ഒരാളാണ് യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാന്‍. ഏറ്റവും കൂടുതല്‍ ഇഷ്ടവും ആരാധനയുമുള്ള നടന്‍ മമ്മൂട്ടിയാണെന്ന് ദുല്‍ഖര്‍ പലയിടങ്ങളില്‍ പറഞ്ഞിട്ടുള്ളതാണ്. മമ്മൂട്ടി ചെയ്ത ചിത്രങ്ങളില്‍ ദുല്‍ഖറിന് ഏറ്റവും ഇഷ്ടം സാമ്രാജ്യവും ന്യൂഡല്‍ഹിയുമാണ്. 
 
നിരവധി തവണ താന്‍ സാമ്രാജ്യവും ന്യൂഡല്‍ഹിയും ആവര്‍ത്തിച്ചു കണ്ടിട്ടുണ്ടെന്ന് ദുല്‍ഖര്‍ നേരത്തേ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഡിക്യു ഏറ്റവും അധികം തവണ കണ്ട മമ്മൂട്ടിച്ചിത്രം ഇതൊന്നുമല്ല. അത് സത്യന്‍ അന്തിക്കാട് - മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന ‘കളിക്കളം’ ആണ്. 150ലേറെ തവണയാണ് ഡിക്യു ഈ ചിത്രം കണ്ടിട്ടുള്ളത്. 
 
ദുല്‍ഖര്‍ ജനിച്ച് നാല് വര്‍ഷം കഴിഞ്ഞാണ് കളിക്കളം റിലീസ് ചെയ്യുന്നത്. സ്കൂളില്‍ പഠിക്കുന്ന സമയത്താണ് ഡിക്യു ഈ ചിത്രം ആദ്യമായി കാണുന്നത്. അന്നു തൊട്ടിന്നോളം താന്‍ 150 തവണയിലധികം ‘കളിക്കളം’ കണ്ടിട്ടുണ്ടെന്ന് ദുല്‍ഖര്‍ പറയുന്നു.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മമ്മൂട്ടി സിനിമ ദുല്‍ഖര്‍ സല്‍മാന്‍ കളിക്കളം Mammootty Cinema Kalikkalam Dulquer Salman

സിനിമ

news

ഫാന്‍സുകാരോട് പൊട്ടിത്തെറിച്ച് വിജയ്!

ഇളയദളപതിയുടെ സുറ എന്ന ചിത്രത്തെ വിമര്‍ശിച്ച ധന്യാ രാമന്‍ എന്ന മാധ്യമ പ്രവര്‍ത്തകയ്ക്ക് ...

news

‘നിങ്ങളാണ് വിധി പറയേണ്ടത്’ - സലിം കുമാര്‍ പറയുന്നു!

2016ലെ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയത് നടന്‍ സലിംകുമാര്‍ ആണ്. ...

news

മമ്മൂട്ടിയെ അവഹേളിച്ച സംവിധായകന്‍ പിന്നെ, അദ്ദേഹത്തിന്റെ ഡേറ്റിനായി ക്യൂ നിന്നത് എട്ട് മാസം!

80കളുടെ ഹിറ്റ് മേക്കറായിരുന്നു പി ജി വിശ്വംഭരന്‍. സുകുമാരനെ നായകനാക്കി വിശ്വംഭരന്‍ ...