മമ്മൂട്ടിച്ചിത്രം ബാലചന്ദ്രമേനോന്‍ വേണ്ടെന്നുവച്ചു!

WEBDUNIA|
PRO
ബാലചന്ദ്രമേനോന്‍ മമ്മൂട്ടിച്ചിത്രം വേണ്ടെന്നുവച്ചു. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ‘ഇമ്മാനുവല്‍’ എന്ന ചിത്രത്തില്‍ ഒരു പ്രധാനവേഷം ചെയ്യാന്‍ മമ്മൂട്ടി നേരിട്ടാണ് ബാലചന്ദ്രമേനോനെ ക്ഷണിച്ചത്. എന്നാല്‍ താന്‍ ആ ചിത്രത്തില്‍ അഭിനയിക്കുന്നില്ല എന്ന് മേനോന്‍ അറിയിച്ചു.

“ഈ സിനിമയുടെ ഭാഗമാകാന്‍ മമ്മൂട്ടി എന്നെ ക്ഷണിച്ചിരുന്നു. മമ്മൂട്ടിയോടും ലാല്‍ ജോസിനോടുമൊപ്പം വര്‍ക്ക് ചെയ്യാനുള്ള അവസരം എന്നിലേക്ക് വന്നതില്‍ ഞാന്‍ സന്തോഷിച്ചിരുന്നു. എന്നാല്‍ അടുത്തമാസം എന്‍റെ മകളുടെ വിവാഹമാണ്. അതുകൊണ്ട് ഈ സിനിമയില്‍ സഹകരിക്കാന്‍ എനിക്ക് കഴിയില്ല” - ബാലചന്ദ്രമേനോന്‍ വെളിപ്പെടുത്തി.

ഈ സിനിമയില്‍ ഒന്നിക്കാന്‍ കഴിയില്ലെങ്കിലും ഉടന്‍ തന്നെ മറ്റൊരു പ്രൊജക്ടില്‍ ഒന്നിക്കാനാവുമെന്ന് മമ്മൂട്ടി തന്നെ ബാലചന്ദ്രമേനോനെ അറിയിച്ചിട്ടുണ്ട്. കമലിന്‍റെ രാപ്പകല്‍ എന്ന സിനിമയിലാണ് മമ്മൂട്ടിയും മേനോനും അവസാനം ഒന്നിച്ചഭിനയിച്ചത്.

ഡിസംബറിലാണ് ‘ഇമ്മാനുവല്‍’ ചിത്രീകരണം ആരംഭിക്കുന്നത്. മറവത്തൂര്‍ കനവിലെ ചാണ്ടിയെപ്പോലെ ഒരു ഒന്നാന്തരം അച്ചായന്‍ കഥാപാത്രത്തെയാണ് ഈ സിനിമയില്‍ മമ്മൂട്ടിക്കായി ലാല്‍ ജോസ് ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന് കടപ്പാട് - ഏഷ്യാനെറ്റ് ന്യൂസ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :