ബോക്സോഫീസില്‍ വെടിക്കെട്ട്! രാമലീല 30 കോടിയിലേക്ക്, എതിരാളികളില്ലാതെ ദിലീപ് !

തിങ്കള്‍, 9 ഒക്‌ടോബര്‍ 2017 (19:25 IST)

Dileep, Ramaleela, Arun Gopy, Sachy, Mohanlal, Manju, ദിലീപ്, രാമലീല, അരുണ്‍ ഗോപി, സച്ചി, മോഹന്‍ലാല്‍, മഞ്ജു
അനുബന്ധ വാര്‍ത്തകള്‍

കുതിക്കുകയാണ്. അരുണ്‍ ഗോപി സംവിധാനം ചെയ്ത ഈ പൊളിറ്റിക്കല്‍ ത്രില്ലര്‍ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന് മറ്റൊരു പുലിമുരുകനാണ് സമ്മാനിച്ചിരിക്കുന്നത്. ദിലീപിന്‍റെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് സാധ്യമായ ചിത്രം ഇതുവരെ 30 കോടിയിലധികം കളക്ഷന്‍ നേടിയതായാണ് വിവരം.
 
പുലിമുരുകനെയും വെല്ലുന്ന കളക്ഷനാണ് ചിത്രം ഇപ്പോള്‍ നേടുന്നത്. കേരളത്തില്‍ കൂടുതല്‍ സെന്‍ററുകളിലേക്ക് ചിത്രം വ്യാപിപ്പിച്ചിട്ടും അഡീഷണല്‍ ഷോകള്‍ എല്ലാ സെന്‍ററുകളിലും എല്ലാ ദിവസവും ആവശ്യമായി വരുന്നു. സമീപകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും ത്രസിപ്പിക്കുന്ന വിജയമാണ് രാമലീല.
 
കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്തതോടെ ഈ വര്‍ഷത്തെ ബ്ലോക്ബസ്റ്ററായി രാമലീല മാറിക്കഴിഞ്ഞു. എല്ലാ പ്രതിസന്ധികളെയും മറികടന്ന് നേടിയ ഈ വിജയം അണിയറ പ്രവര്‍ത്തകര്‍ക്ക് ഇരട്ടിമധുരവുമായി.
 
സംവിധായകന്‍ അരുണ്‍ ഗോപിയാകട്ടെ തന്‍റെ അടുത്ത പ്രൊജക്ടിലേക്ക് പ്രവേശിക്കുകയാണ്. ആദ്യചിത്രം മെഗാഹിറ്റാക്കിയ സംവിധായകന്‍റെ അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് നായകന്‍. ആന്‍റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ദിലീപ് രാമലീല അരുണ്‍ ഗോപി സച്ചി മോഹന്‍ലാല്‍ മഞ്ജു Ramaleela Sachy Mohanlal Manju Dileep Arun Gopy

സിനിമ

news

മോഹൻലാലിനും മമ്മൂട്ടിക്കും കഴിഞ്ഞില്ല, അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ദിലീപ് !

ജനപ്രിയ നടൻ ദിലീപിന്റെ കരിയറിലെ ബെസ്റ്റ് മൂവിയായി മാറുകയാണ് രാമലീല. നവാഗതനായ അരുൺ ഗോപി ...

news

വരൂ, ഇരിക്കൂ, കഴിക്കാം - ജയറാം വിളിക്കുന്നു!

ഒരുകാലത്ത് മലയാള സിനിമയിലെ മിനിമം ഗ്യാരണ്ടിയുള്ള നടനായിരുന്നു ജയറാം. ദിലീപിന് മുമ്പ് ...

news

ആ സീൻ കേട്ടതും റിമി പറഞ്ഞു 'നിവിന്റെ നായികയാകാൻ ഇല്ല'!

എബ്രിഡ് ഷൈൻ എന്ന സംവിധായകനെ മലയാള സിനിമയ്ക്ക് ലഭിക്കുന്നത് 1983 എന്ന ചിത്രത്തിലൂടെ ...

news

13 കോടി മുതല്‍‌മുടക്കില്‍ പടം തുടങ്ങി, പക്ഷേ ഇപ്പോള്‍ പൃഥ്വിക്ക് ഡേറ്റില്ല; സംഘടനകള്‍ക്ക് പരാതി

മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള താരമാണ് പൃഥ്വിരാജ്. പല വമ്പന്‍ പ്രൊജക്ടുകളുടെയും ...