13 കോടി മുതല്‍‌മുടക്കില്‍ പടം തുടങ്ങി, പക്ഷേ ഇപ്പോള്‍ പൃഥ്വിക്ക് ഡേറ്റില്ല; സംഘടനകള്‍ക്ക് പരാതി

Prithviraj, My Story, Parvathy, Roshni, Moytheen, Dileep, പൃഥ്വിരാജ്, മൈ സ്റ്റോറി, പാര്‍വതി, റോഷ്നി, മൊയ്തീന്‍, ദിലീപ്
BIJU| Last Modified തിങ്കള്‍, 9 ഒക്‌ടോബര്‍ 2017 (15:47 IST)
മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള താരമാണ് പൃഥ്വിരാജ്. പല വമ്പന്‍ പ്രൊജക്ടുകളുടെയും തിരക്കിലാണ് യുവ സൂപ്പര്‍താരം. അതുകൊണ്ടുതന്നെ പൃഥ്വിയുടെ ഡേറ്റ് ലഭിക്കുക എന്നത് വലിയ കടമ്പ തന്നെയാണ്.

റോഷ്‌നി ദിനകര്‍ എന്ന സംവിധായികയും ഇപ്പോള്‍ വലിയൊരു പ്രശ്നത്തിലാണ്. പൃഥ്വിരാജിനെ നായകനാക്കി ‘മൈ സ്റ്റോറി’ എന്ന സിനിമ റോഷ്നി ചിത്രീകരണം ആരംഭിച്ചതാണ്. എന്നാല്‍ പൃഥ്വിക്ക് ഡേറ്റില്ലാത്തതാണ് ഇപ്പോള്‍ കുഴക്കുന്ന പ്രശ്നം.

പൃഥ്വി വരാത്തതിനാല്‍ പടത്തിന്‍റെ ചിത്രീകരണം നടത്താന്‍ കഴിയുന്നില്ല. സിനിമാ സംഘടനകളെ പരാതിയുമായി സമീപിച്ചിരിക്കുകയാണ് റോഷ്നി.

13 കോടി മുതല്‍ മുടക്കി നിര്‍മ്മിക്കുന്ന മൈ സ്റ്റോറിയില്‍ പാര്‍വ്വതി ആയിരുന്നു നായിക. പോര്‍ച്ചുഗലായിരുന്നു പ്രധാന ലൊക്കേഷന്‍.

എന്തായാലും ഈ പ്രശ്നത്തിന് സിനിമാസംഘടനകള്‍ക്ക് എന്തെങ്കിലും പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :