ഏദന്‍‌തോട്ടത്തിലെ മാലിനി ഇനി മമ്മൂട്ടിയുടെ നായിക, കോഴി തങ്കച്ചനില്‍ അനു സിത്താര

വെള്ളി, 19 മെയ് 2017 (15:06 IST)

Widgets Magazine
Ramante Edanthottam, Malini, Mammootty, Anu Sithara, Kozhi Thankachan, Sethu, Kunchacko Boban, രാമന്‍റെ ഏദന്‍‌തോട്ടം, മാലിനി, മമ്മൂട്ടി, അനു സിത്താര, കോഴി തങ്കച്ചന്‍, സേതു, കുഞ്ചാക്കോ ബോബന്‍

തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന കോഴി തങ്കച്ചന്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക ആയിരിക്കും. ‘രാമന്‍റെ ഏദന്‍‌തോട്ടം’ എന്ന സിനിമയിലെ ഗംഭീര പ്രകടനത്തോടെ മുന്‍‌നിരയില്‍ സ്ഥാനമുറപ്പിച്ച അനുവിന് ഏറെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് കോഴി തങ്കച്ചനില്‍ അവതരിപ്പിക്കാനുള്ളത്.
 
ആക്ഷന്‍ വേഷങ്ങള്‍ക്ക് നേരിയ ഇടവേള നല്‍കി ആരാധകരെ രസിപ്പിക്കാനാണ് ഈ സിനിമയിലൂടെ മമ്മൂട്ടിയെത്തുന്നത്. തോപ്പില്‍ ജോപ്പന് ശേഷം അതേ കാറ്റഗറിയില്‍ മമ്മൂട്ടി ചെയ്യുന്ന കോഴി തങ്കച്ചന്‍ പൂര്‍ണമായും ഒരു കോമഡി എന്‍റര്‍ടെയ്നറായിരിക്കും. 
 
ദീപ്‌തി സതി, മിയ എന്നിവരായിരിക്കും ചിത്രത്തിലെ മറ്റ് നായികമാര്‍. കുട്ടനാട് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ സിനിമയില്‍ തികച്ചും ഗ്രാമീണനായ തങ്കച്ചന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കോഴിക്കച്ചവടമാണ് തങ്കച്ചന്‍റെ ജോലി. എന്നാല്‍ അത്യാവശ്യം ആക്ഷന്‍ രംഗങ്ങളും ചിത്രത്തില്‍ ഉണ്ടാകും.
  
സേതു തന്നെ തിരക്കഥയെഴുതുന്ന കോഴി തങ്കച്ചനില്‍ സംവിധാന സഹായി ആയി ഉണ്ണിമുകുന്ദന്‍ പ്രവര്‍ത്തിക്കും. അനന്ത വിഷന്‍റെ ബാനറില്‍ മുരളീധരനും ശാന്ത മുരളീധരനുമാണ് കോഴി തങ്കച്ചന്‍ നിര്‍മ്മിക്കുന്നത്. ചിത്രീകരണം ഉടന്‍ ആരംഭിക്കും.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
രാമന്‍റെ ഏദന്‍‌തോട്ടം മാലിനി മമ്മൂട്ടി അനു സിത്താര കോഴി തങ്കച്ചന്‍ സേതു കുഞ്ചാക്കോ ബോബന്‍ Mammootty Sethu Malini Kunchacko Boban Anu Sithara Kozhi Thankachan Ramante Edanthottam

Widgets Magazine

സിനിമ

news

മാസ് ത്രില്ലറുമായി മോഹന്‍ലാല്‍, രണ്‍ജിയുടെ തീപ്പൊരി ഡയലോഗുകള്‍; ഷാജിയുടെ തകര്‍പ്പന്‍ മേക്കിംഗ്!

അവര്‍ വീണ്ടും ഒത്തുചേരുകയാണ്. ഷാജി കൈലാസും രണ്‍‌ജി പണിക്കരും. ദി കിംഗ് ആന്‍റ് ദി ...

news

മൈക്കിള്‍ ഇടിക്കുള സ്നേഹിക്കുന്ന അധ്യാപകന്‍, മോഹന്‍ലാലിന്‍റെ ഗംഭീരപ്രകടനം ഓണത്തിന് കാണാം!

വമ്പന്‍ വിജയങ്ങളുടെ ആഘോഷകാലമാണ് മോഹന്‍ലാലിന്. ഒട്ടേറെ വലിയ പ്രൊജക്ടുകള്‍ കാത്തിരിക്കുകയും ...

news

'സുരഭി, നീ ഇതുവരെ എത്ര പേര്‍ക്ക് കിടന്നു കൊടുത്തിട്ടുണ്ട് ?'; ആ ചോദ്യത്തിന് താരം നല്‍കിയ മറുപടിയില്‍ പകച്ച് ആരാധകര്‍ !

മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് സുരഭി ലക്ഷ്മി. ...

news

മമ്മൂട്ടി എഡ്ഡിയാകുന്ന ‘മാസ്റ്റര്‍‌പീസ്’ ഓണത്തിനില്ല!

മോഹന്‍ലാലിന്‍റെ ലാല്‍‌ജോസ് ചിത്രവും മമ്മൂട്ടിയുടെ മാസ്റ്റര്‍‌പീസ്(എഡ്ഡി) എന്ന അജയ് ...

Widgets Magazine