മാസ് ത്രില്ലറുമായി മോഹന്‍ലാല്‍, രണ്‍ജിയുടെ തീപ്പൊരി ഡയലോഗുകള്‍; ഷാജിയുടെ തകര്‍പ്പന്‍ മേക്കിംഗ്!

Mohanlal, Shaji Kailas, Renji Panicker, Renith, Mammootty, മോഹന്‍ലാല്‍, ഷാജി കൈലാസ്, രണ്‍ജി പണിക്കര്‍, രഞ്ജിത്, മമ്മൂട്ടി
BIJU| Last Updated: വെള്ളി, 19 മെയ് 2017 (14:34 IST)
അവര്‍ വീണ്ടും ഒത്തുചേരുകയാണ്. ഷാജി കൈലാസും രണ്‍‌ജി പണിക്കരും. ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍ എന്ന ചിത്രത്തിന് ശേഷം മലയാളസിനിമയിലെ ഈ വമ്പന്‍ ടീം വീണ്ടും എത്തുമ്പോള്‍ നായകന്‍ മോഹന്‍‌ലാലാണ്. കൊച്ചി അധോലോകത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും ഇതെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. സിനിമ നിര്‍മ്മിക്കുന്നത് ആന്‍റണി പെരുമ്പാവൂരാണ്.

വിന്‍‌സന്‍റ് ഗോമസ്, സാഗര്‍ എലിയാസ് ജാക്കി, ജഗന്നാഥന്‍, കണ്ണന്‍ നായര്‍, ഹരിയണ്ണ, സക്കീര്‍ ഹുസൈന്‍ തുടങ്ങിയ സൂപ്പര്‍ അധോലോക നായകന്‍‌മാരെ അനശ്വരമാക്കിയ താരമാണ് മോഹന്‍ലാല്‍. ആ‍ ശ്രേണിയിലേക്കാണ് പുതിയ ചിത്രവുമായി ഷാജി കൈലാസ് എത്തുന്നത്. ബിഗ് ബജറ്റിലാണ് ഈ പ്രൊജക്ട് ഒരുങ്ങുന്നത്. നേരത്തേ മമ്മൂട്ടി - മോഹന്‍ലാല്‍ സിനിമയായി പ്ലാന്‍ ചെയ്ത പ്രൊജക്ടാണിത്.

രണ്‍‌ജി പണിക്കരുടെ തീ പാറുന്ന ഡയലോഗുകളാല്‍ സമ്പന്നമായിരിക്കും ഈ സിനിമ. ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കത്തക്ക രീതിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.

രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതുന്ന സിനിമയില്‍ ഇത് രണ്ടാം തവണയാണ് മോഹന്‍ലാല്‍ നായകനാകുന്നത്. നേരത്തേ പ്രജ എന്ന സിനിമയിലാണ് ഇവര്‍ ഒന്നിച്ചത്. ജോഷിയാണ് ആ സിനിമ ഒരുക്കിയത്.

ആറാം തമ്പുരാന്‍, നരസിംഹം, താണ്ഡവം, നാട്ടുരാജാവ്, ബാബാ കല്യാണി, അലിഭായ്, റെഡ് ചില്ലീസ് എന്നിവയാണ് ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ സിനിമകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :