അന്ന് അയാള്‍ എന്നോട് മോശമായി പെരുമാറി; എന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു; അക്ഷയ് കുമാറും ലൈംഗികചൂഷണത്തിന്റെ ഇര !

വെള്ളി, 28 ജൂലൈ 2017 (15:17 IST)


കുട്ടിക്കാലത്ത് തനിക്ക് നേരിടേണ്ടി വന്ന ലൈംഗികചൂഷണം തുറന്ന് പറഞ്ഞ് ബോളിവുഡ് താരം അക്ഷയ് കുമാര്‍‍. ആറ് വയസ് മാത്രം പ്രായമുള്ളപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന അനുഭവത്തെ കുറിച്ചാണ് താരം പറയുന്നത്. കളിക്കാനായി ഞാന്‍ എന്നും അയല്‍‌വക്കത്തെ കൂട്ടുകാരുടെ വീടുകളിലേക്ക് പോകാറുണ്ടായിരുന്നു. 
 
അങ്ങനെ ഒരിക്കല്‍ കളിക്കാന്‍ പോയപ്പോഴാണ് തനിക്ക് അയല്‍‌വാസിയില്‍ നിന്ന് ഈ അനുഭവം ഉണ്ടായതെന്ന് താരം പറഞ്ഞു. എന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നു. പേടിച്ച് ഞാന്‍ ഉറക്കെ കരയുകയും വീട്ടിലേക്ക് പോയി അച്ഛനോട് കാര്യം പറയുകയും ചെയ്തു. ശേഷം അച്ഛന്‍ പൊലീസില്‍ പരാതി നല്‍കുകയും അയാള്‍ പൊലീസ് പിടിയിലാകുകയായിരുന്നു. 
 
പിന്നീടാണ് ഞാന്‍ അറിയുന്നത് അയാളില്‍ നിന്ന് നിരവധിപേര്‍ക്ക് ഇത്തരം മോശം അനുഭവമുണ്ടായിട്ടുണ്ടെന്നാണ്. ഇത്തരം അനുഭവങ്ങള്‍ക്ക് വിധേയരാകുന്നവര്‍ അത് അടുപ്പമുള്ളവരോട് തുറന്നുപറയാന്‍ തയ്യാറാകണമെന്നും എങ്കില്‍ മാത്രമേ കുറ്റക്കാരെ കണ്ടെത്താന്‍ സാധിക്കുള്ളുവെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. ഇങ്ങനെയുള്ള അനുഭവം പറയാതിരുന്നാല്‍ അത് മാനസിക പ്രശനങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യക്കടത്ത് വിഷയമാക്കി മുംബൈയില്‍ നടന്ന ഒരു അന്തര്‍ദേശീയ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

നിവിന്‍ പോളി കേരളത്തിലെ ഏറ്റവും വലിയ കള്ളന്‍! - അറിയേണ്ടതെല്ലാം...

നിവിന്‍ പോളി കായം‌കുളം കൊച്ചുണ്ണിയാകുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഈ ...

news

കാതല്‍ മന്നന് ഇന്ന് പിറന്നാള്‍! - ഹാപ്പി ബെര്‍ത്ത്ഡേ ദുല്‍ഖര്‍

മലയാളത്തിലെ യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാന് ഇന്ന് പിറന്നാള്‍. സിനിമയിലെ താരങ്ങള്‍ ...

news

കുടിക്കും, വലിക്കും പക്ഷേ ആ പണിക്ക് പോയിട്ടില്ലെന്ന് ഐറ്റം ഡാന്‍സര്‍ മുമൈദ് ഖാന്‍

താന്‍ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുമെങ്കിലും ഇതുവരെ മയക്കുമരുന്ന് ...

news

തെന്നിന്ത്യന്‍ താരസുന്ദരി തമന്ന ഇനിമുതല്‍ ഡോക്ടര്‍ !

തെന്നിന്ത്യന്‍ സൂപ്പര്‍ താരം തമന്ന ഇനി അറിയപ്പെടാന്‍ പോകുന്നത് ഡോക്ടര്‍ തമന്ന എന്ന ...