കണ്മണിയുടെ വളര്‍ച്ചയില്‍ കണ്‍‌പാര്‍ത്തിരിക്കാം

vishnu| Last Updated: വെള്ളി, 6 മാര്‍ച്ച് 2015 (18:22 IST)
ഒരു കുട്ടിയുടെ വളര്‍ച്ച സങ്കീര്‍ണ്ണവും തുടരുന്നതുമായ പ്രക്രിയയാണ്. ഇത്തരക്കാര്‍ ചില വയസ്സില്‍ ചില കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാകണം. ഇവയെയാണ് വളര്‍ച്ചാ നാഴികകല്ലുകള്‍ എന്ന് പറയുന്നത്. എന്നാല്‍ അടുത്ത വീട്ടിലെ കുട്ടി പലതും ചെയ്യുന്നു എന്റെ കുട്ടി അതൊന്നും ചെയ്യുന്നില്ലല്ലോ എന്ന ആധി ചില മാതാപിതാക്കളിലെങ്കിലും കാണും. സത്യത്തില്‍ ഇത്തരം മനപ്രയാസങ്ങളുടെ കാര്യമൊന്നുമില്ല. അടിസ്ഥാനപരമായി ഓരോ പ്രായത്തിലും സമയത്തും ചില കാര്യങ്ങള്‍ നിങ്ങളുടെ കുട്ടി ചെയ്യുന്നുണ്ടോ എന്നുള്ളതു മാത്രം ചെയ്താല്‍ കുഞ്ഞ് വളര്‍ച്ചയുടെ ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നു എന്ന് മനസിലാക്കം. ചില കുട്ടികളില്‍ ചില പ്രവൃത്തികള്‍ മന്ദഗതിയിലാണെങ്കിലും മറ്റ് പല പ്രവൃത്തികളിലും മിടുക്കനും ആയിരിക്കും എന്നകാര്യം ഓര്‍ത്തിരിക്കേണ്ടതുണ്ട്.

ചില മാസാവസാനങ്ങളില്‍ കുട്ടികള്‍ ചില പ്രത്യേക പ്രവൃത്തി ചെയ്യുന്നില്ലെങ്കില്‍ ശിശുരോഗ വിദഗ്ദ്ധനെ തീര്‍ച്ചയായും കാണിക്കണം. കുഞ്ഞ് രോഗം കാരണമോ മറ്റോ പ്രത്യേക രീതിയില്‍ പെരുമാറിയാല്‍ അത്തരം പ്രവൃത്തികളും ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ അയലത്തെ കുട്ടി ചെയ്യുന്നത് സ്വന്തം കുട്ടിയും ചെയ്യണമെന്ന് വാശിപിടിക്കരുത്. അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. ഉദാഹരണത്തിന് നടക്കാറാകാത്ത കുട്ടിയെ നടത്തിക്കുന്നതു പോലെ. ഇത് കുഞ്ഞിനെ ഒരു വിധത്തിലും സഹായകമാകില്ല. ഒരുകുട്ടി ജനിച്ച് കഴിഞ്ഞ് ഒരു വര്‍ഷം വരെ ഓരോ മാസങ്ങളിലും ആഴ്ചകളിലും എന്തൊക്കെയാണ് ചെയ്യുക എന്ന് നമുക്ക് നോക്കാം.

ജനനം മുതല്‍ ആറ് ആഴ്ചകള്‍ക്കുള്ളില്‍ തല ചരിച്ച് കുഞ്ഞ് നിവര്‍ന്ന് കിടക്കുകയും പെട്ടെന്നുള്ള ശബ്‌ദം ഞെട്ടിക്കുന്നതും നമുക്ക് മനസിലാക്കാനാകും. കൂടാതെ കൈകള്‍ എപ്പോഴും മടിക്കിപ്പിടിച്ചിരിക്കും. കൈയില്‍ കിട്ടുന്ന എന്തും മുറുകെ പിടിക്കുകയും ചെയ്യും. ആറു മുതല്‍ 12 ആഴ്ചകള്‍ കൊണ്ട് തല നിവര്‍ത്തിപ്പിടിക്കാന്‍ പഠിക്കുന്നു. കൂടാതെ കണ്ണ് വസ്തുക്കളില്‍ പതിപ്പിക്കാന്‍ കഴിയുന്നു.

മൂന്നു മാസങ്ങള്‍ കഴിയുമ്പോള്‍ നിവര്‍ന്ന് കിടന്ന് കൈകളും കാലുകളും ഒരുപോലെ ചലിപ്പിക്കുന്നു. ചലനങ്ങള്‍ ഒരിക്കലും കുലുക്കമുള്ളതോ ഏകോപനമില്ലാത്തവയോ അല്ല. കൃത്യമല്ലാത്തതും അല്ലാത്തതുമായ ശബ്ദങ്ങള്‍ കരച്ചിലിനൊപ്പം പ്രകടിപ്പിക്കുകയും അമ്മയെ തിരിച്ചറിയുകയും ശബ്‌ദത്തിന് മറുപടി നല്‍കുകയും ചെയ്യും. കുറേനേരം തല ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കുന്നു. ആറ് മാസമാകുമ്പോഴേക്കും കൈ തട്ടി കുഞ്ഞ് കളിക്കാന്‍ തുടങ്ങുന്നു. ശബ്‌ദം കേള്‍ക്കുന്ന ദിശയിലേക്ക് തിരിയുന്നു. കുഞ്ഞ് ഉരുളാന്‍ തുടങ്ങുന്നു. പരസഹായം കൂടാതെ ഇരിക്കുന്നു. എഴുന്നേല്‍ക്കാന്‍ ആരംഭിക്കുമ്പോള്‍ കാലില്‍ കുറച്ച് ഭാഗം താങ്ങുന്നു. കമിഴ്ന്നു കിടക്കുന്ന കുഞ്ഞിന് ശരീരഭാഗം കൈകള്‍ കൊണ്ട് ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്നു.

ഒമ്പതു മാസങ്ങള്‍ ആകുമ്പോഴേക്കും കുഞ്ഞ് കൈത്താങ്ങില്ലാതെ സ്വയം ഇരിക്കാന്‍ പ്രാപ്തനാകുന്നു. കൂടാതെ കാല്‍മുട്ടിലോ കൈകള്‍ കൊണ്ടോ ഇഴയാനും ആരംഭിക്കും. 12 മാസങ്ങള്‍ കഴിയുമ്പോള്‍ കുഞ്ഞ് എണീക്കാന്‍ ശ്രമം നടത്തുന്നു. കുഞ്ഞ് സംസാരിക്കാന്‍ തുടങ്ങുന്നു. ഉദാ : അമ്മ. വസ്തുക്കള്‍ പിടിച്ച് നടക്കുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :