രണ്ട് ലക്ഷം രൂപയ്ക്ക് കുട്ടികള്‍ വില്‍‌പ്പനയ്ക്ക്!

മുംബൈ| WEBDUNIA|
കടകളില്‍ സാധനങ്ങള്‍ വില്‍ക്കുന്നത് പോലെ കുട്ടികളും വില്‍‌പ്പനയ്ക്ക്. കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് എളുപ്പത്തിലു നിയമ കുരുക്കുകളില്ലാതെയും കുഞ്ഞുങ്ങളെ വില്‍പ്പനയിലൂടെ ലഭിക്കുന്നത് മുംബൈയിലാണ്. കുട്ടികളെ വില്‍ക്കുന്ന വന്‍ റാക്കറ്റുകളും പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2 മുതല്‍ 3 ലക്ഷം രൂപവരെയാണ് ഒരു കുഞ്ഞിന്റെ വില. ആണ്‍കുട്ടിയായ നവജാത ശിശുവിന് 3 ലക്ഷം രൂപയാണ് വില. പെണ്‍കുട്ടികള്‍ക്ക് പിന്നെയും വില കുറയും. വാങ്ങുന്നവര്‍ക്ക് വില പേശാവുന്നതാണ്. ഒരു ദേശീയ മാധ്യമം നടത്തിയ സ്റ്റിങ് ഓപ്പറേഷനിലാണ് രാജ്യത്തെ ഞെട്ടിക്കുന്ന സംഭവം പുറത്തു വരുന്നത്.

അനാഥാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് കുഞ്ഞുങ്ങളെ വില്‍പ്പന നടക്കുന്നത്. നിയമാനുസൃതമായ ദത്തെടുക്കലിന് നിയമത്തിന്റെ നിരവധി നൂലാമാലകള്‍ ഉള്ളതിനാല്‍ കുട്ടികളെ പണം കൊടുത്ത് വാങ്ങുന്നതിനും ആവശ്യക്കാര്‍ ഏറെയാണ്. പണം നല്‍കിയാല്‍ വെറും ഒരു ആഴ്‌ചയ്ക്കുള്ളില്‍ ദമ്പതികള്‍ തെരഞ്ഞെടുത്ത കുട്ടികളെ സ്വന്തമാക്കി വീട്ടിലേക്ക് പോകാമെന്നതാണ് ഇതിന്റെ പ്രത്യേകത.

മറ്റാരുടെയെങ്കിലും കുട്ടികളെ വാങ്ങുന്നതിന് പുറമേ ഗര്‍ഭപാത്രങ്ങള്‍ വാടകയ്ക്ക് നല്‍കി കുട്ടികളെ ജനിപ്പിക്കുന്ന രീതിയും ഈ റാക്കറ്റുകള്‍ ഏറ്റെടുത്തു നടത്തി നല്‍കുന്നു. അത് കുട്ടികളെ വാങ്ങാന്‍ വരുന്ന ആളിന്റെ സാമ്പത്തിക സ്ഥിതിയനുസരിച്ചാണ്. ഇതിന് 10 ലക്ഷം രൂപവരെയാണത്രേ ചിലവ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :