വിഷാദ രാഗങ്ങളുടെ നീലനിശീഥിനിയില്‍

ബ്രഹ്മാനന്ദന്‍ മരിച്ചിട്ട് 3 കൊല്ലം

WEBDUNIA|
ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു എന്ന ചിത്രത്തിലെ താരകരൂപിണീ എന്ന ഗാനം ബ്രഹ്മനന്ദന് ഏറെ ആരാധകരെ നേടിക്കൊടുത്തു.ശ്രീകുമാരന്‍ തമ്പിയുടെ മനോഹരമായ പ്രണയഭാവനയാണ് ഈ ഗാനത്തില്‍ തിളങ്ങുന്നത്.'' നീയെന്നുമെന്നുടെ ഭാവനാരോമാഞ്ചമായിരിക്കും"" എന്ന വരികള്‍ കാമുകഹൃദയങ്ങള്‍ ഏറ്റുപാടിയപ്പോള്‍ അത് ബ്രഹ്മാനന്ദനുള്ള ഏറ്റവും വലിയ അംഗീകാരമായി.


ചിത്രം:ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം: ദക്ഷിണാമൂര്‍ത്തി

താരകരൂപിണി
നീയെന്നുമെന്നുടെ
ഭാവനാരോമാഞ്ചമായിരിക്കും
ഏകാന്ത ചിന്തതന്‍
ചില്ലയില്‍ പൂവിടും
ഏഴിലം പാലപ്പൂവായിരിക്കും

( താരകരൂപിണി...)

നിദ്രതന്‍ നീരദ നീലവിഹായസില്‍
നിത്യവും നീ പൂത്തു മിന്നിനില്ക്കും
സ്വപ്നനക്ഷത്രമേ നിന്‍ ചിരിയില്‍
സ്വര്‍ഗ്ഗചിത്രങ്ങളെന്നും ഞാന്‍
കണ്ടുനില്ക്കും
(താരകരൂപിണീ...)

കാവ്യവൃത്തങ്ങളിലോമനേ
നീ നവ-
മാകന്ദമഞ്ജരിയായിരിക്കും
എന്‍ മണിവീണതന്‍
രാഗങ്ങളില്‍ സഖി
സുന്ദരമോഹനമായിരിക്കും
(താരകരൂപിണീ...)

ഈ ഹര്‍ഷ വര്‍ഷ നിശീഥിനിയില്‍
നമ്മള്‍ ഈണവും-
താളവുമായിണങ്ങി
ഈ ജീവസംഗമധന്യത കാണുവാന്‍
ഈരേഴുലകും അണിഞ്ഞൊരുങ്ങി
( താരകരൂപിണി..)




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :