റാഫി: ആ ശബ്ദം ഹൃദ്യം മധുരതരം

WEBDUNIA|
പരിശുദ്ധമായ ജീവിതം-ഇസ്ളാമിക ജീവിതം

റാഫി സംഗീതത്തിന് നല്‍കിയ വിശുദ്ധി ജീവിതത്തിലും കാത്തുസൂക്ഷിച്ചു. മരണം വരെ മദ്യം തൊടാത്ത യഥാര്‍ത്ഥ ഇസ്ളാമായിരുന്നു അദ്ദേഹം.

പാട്ടിന് വേണ്ടിയായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. പണത്തിന് രണ്ടാം സ്ഥാനം മാത്രം. നിസാര്‍ ബാമി എന്ന സംഗീത സംവിധായകന് റാഫിയെ കൊണ്ട് പാടിക്കാനാഗ്രഹം. പക്ഷെ, പണമില്ല. അന്ന് ഒരു രൂപ പ്രതിഫലത്തിനാണ് റാഫി പാടിയത്.

പാട്ടിന്‍റെ ഉള്ളറിഞ്ഞ് പാടിയ റാഫിയെ സംഗീത ലോകം ഇന്നും ആഘോഷിക്കുകയാണ്. 1948 ല്‍ മഹാത്മാ ഗാന്ധിയെ അനുസ്മരിച്ച് പാടിയ ബാപ്പൂ കീ അമര്‍ കഹാനി എന്ന പാട്ട് നെഹൃുവിനെ ഈറനണിയിച്ചു. 1965 ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :