രവീണയ്ക്കിന്ന് പിറന്നാള്‍

WEBDUNIA|
അതിലെ ചീസ് ബഡീ ഹായ് മസ്ത് മസ്ത് എന്ന പാട്ട് ഏതാണ്ട് ഒരു കൊല്ലം ഇന്ത്യയെ മുഴുവന്‍ ഇളക്കിമറിച്ചിരുന്നു.പക്ഷെ, തുടര്‍ന്നങ്ങോട്ടുള്ള പല ചിത്രങ്ങളും ബോക്സോഫീസില്‍ വിജയിച്ചില്ല. 1997 ല്‍ സിദ്ധി ഹിറ്റാവുന്നതുവരെ രവീണയ്ക്ക് കഷ്ടകാലമായിരുന്നു

പിന്നീട് രവീണ ചെയ്ത പല സിനിമകളും ബോക്സോഫീസ് ഹിറ്റാവുന്നതിനു പകരം ചര്‍ച്ചാവിഷയമാവുകയാണ് ഉണ്ടായത്. ശൂല്‍ (1999), ബുലാന്തി (2000), അക്സ് (2001) എന്നിവ രവീണയ്ക്ക് മികച്ച നേട്ടമുണ്ടാക്കിക്കൊടുത്തു.

ദാമനില്‍ ഭര്‍ത്താവിന്‍റെ പീഢനങ്ങള്‍ക്ക് ഇരയാവുന്ന യുവതിയെ അവതരിപ്പിച്ചാണ് രവീണ ദേശീയ പുരസ്കാരം സ്വന്തമാക്കിയത്. ഒട്ടേറെ ചിത്രങ്ങളില്‍ രവീണ അക്ഷയ് കുമാറുമൊത്താണ് അഭിനയിച്ചത്. അക്ഷയ് കുമാറിന്‍റെ കാമുകിയായിരുന്നു കുറേക്കാലം.

പക്ഷെ, അനില്‍ തഡാനിയെ വിവാഹം കഴിച്ച് ഗാര്‍ഹിക ജീവിതം തുടങ്ങിയ രവീണ 2005 മാര്‍ച്ച് 16 ന് ഒരു പെണ്‍കുഞ്ഞിനും, 2007 ജൂലായില്‍ ഒരാണ്‍കുഞ്നിനും ജന്മം നല്‍കി. നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :