ഗ്ളാമര്‍ ഗേള്‍ എന്ന നിലയില്‍ നിന്നും മാറി ഇന്ത്യയിലെ മികച്ച നടിക്കുള്ള പുരസ്ക്കാരം നേടിയ അഭിനേത്രിയാണ് രവീണാ ഠണ്ഡന്. 2008 ഒക്ടോബര്‍ 26 ന് രവീണയ്ക്ക് 38 കാം പിറന്നാളാണ്.2003-2004 ല്‍ അവറ്റ് കുട്ടികളുടെ ഫിലിം സൊസൈറ്റ്യ് അധ്യക്ഷയായിരുന്നു.
1991 ല്‍ പഥര്‍ കേ ഫൂല് എന്ന ചിത്രത്തില്‍ ആദ്യം അഭിനയിച്ച രവീണ അക്കൊല്ലം പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ ലക്സ് അവാര്‍ഡ് നേടിയിരുന്നു. 2001 ല്‍ അക്രമത്തിനും പീഢനത്തിനും ഇരയാവുന്ന ഒരു സ്ത്രീയെ അവതരിപ്പിച്ച ദാമനില്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരം നേടി.
2002 ലിറങ്ങിയ അക്സും രവീണയ്ക്ക് ഒട്ടേറെ അവാര്‍ഡുകള്‍ നേടിക്കൊടുത്തു. പ്രസിദ്ധ സിനിമാ നിര്‍മ്മാതാവ് രവി ഠണ്ഡന്റെയും വീണയുടേയും മകളാണ് രവീണ. രണ്ടു പേരുടേയും ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ( രവി, വീണ) രവീണ എന്ന പേരുണ്ടായത്.
1994 ല്‍ അന്താസ് അപ്നാ അപ്നാ എന്ന ചിത്രത്തില്‍ അഭിനയിച്ച് അതിലെ മറ്റൊരു നായികയായ കരിഷ്മാ കപൂറുമായി ഇടഞ്ഞപ്പോഴാണ് രവീണാ ഠണ്ഡന് വാര്‍ത്തകളില്‍ സ്ഥലം പിടിച്ചത്. അക്കൊല്ലം തന്നെ മൊഹ്റ എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ ഒരു രാത്രികൊണ്ട് സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് രവീണ എത്തിച്ചേര്‍ന്നു.