രചനയുടെ ആചാര്യന്‍ എസ് എല്‍ പുരം

WEBDUNIA|
കാക്കപ്പൊന്ന് എന്ന നാടകത്തിന് സാഹിത്യ അക്കാദമിയുടെയും ഇത്തിരി മണ്ണും ഒത്തിരി മനുഷ്യരും എന്ന നാടകത്തിന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്‍റെയും കാട്ടുകുതിരയ്ക്ക് കേരള സര്‍ക്കാരിന്‍റെയും അവാര്‍ഡുകള്‍ ലഭിച്ചു.

അഭിനയ പ്രാധാന്യമുള്ള നാടകങ്ങളെഴുതുന്നതില്‍ കഴിവുള്ള നമ്മുടെ നാടകകര്‍ത്താക്കളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതിന് അണിയറ, കുറച്ചറിയുക ഏറെ വിശ്വസിക്കുക, എന്നെ സൂക്ഷിക്കുക, കുരുക്ഷേത്രം, സത്രം, ചിരിക്കാത്ത വീടുകള്‍, വിലകുറഞ്ഞ മനുഷ്യര്‍ എന്നീ നാടകങ്ങള്‍ സഹായിച്ചു.

നാടകരംഗത്ത് പയറ്റിത്തെളിഞ്ഞതിന് ശേഷമാണ് രാഷ്ട്രീയ സിനിമാരംഗത്തേക്ക് കടന്നത്. കേരളത്തിലെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ കോളിളക്കമുണ്ടാക്കിയ അദ്ദേഹത്തിന്‍റെ നാടകങ്ങള്‍ സിനിമയായപ്പോഴും ചലനങ്ങള്‍ സൃഷ്ടിച്ചു. നാടകത്തിന്‍റെ ചുവയുള്ള തിരക്കഥകളായിരുന്നെങ്കിലും അവയിലൂടെ നല്‍കപ്പെട്ട സന്ദേശങ്ങള്‍ ജനങ്ങളെ സ്വാധീനിച്ചു.

സ്വന്തം നാടകമായ അഗ്നിപുത്രി ചലച്ചിത്രമാക്കിയപ്പോള്‍ അതിന്‍റെ തിരക്കഥയ്ക്കും സംഭാഷണത്തിനും ദേശീയ അവാര്‍ഡ് ലഭിച്ചു. തകഴിയുടെ ചെമ്മീന്‍ സിനിമയാക്കിയപ്പോള്‍ അതിന്‍റെ തിരക്കഥയും സംഭാഷണവും എസ്.എല്‍.പുരത്തിന്‍റേതായിരുന്നു. പ്രസിഡന്‍റിന്‍റെ വെള്ളി മെഡല്‍ നേടിയ കാവ്യമേളയ്ക്കും അദ്ദേഹം തന്നെയായിരുന്നു തിരക്കഥ രചിച്ചത്.

ഒരു പെണ്ണിന്‍റെ കഥ, യവനിക എന്നീ സിനിമകളുടെ തിരക്കഥയ്ക്കും സംഭാഷണത്തിനും കേരള സര്‍ക്കാരിന്‍റെ അവാര്‍ഡും നേടി. സ്വന്തം നാടകങ്ങള്‍ രംഗത്ത് അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സൂര്യസോമ എന്ന നാടകസമിതിക്കും രൂപം നല്‍കി.

എസ്.എല്‍.പുരം ഹൈസ്കൂള്‍ അധ്യാപികയായ പി.വി.ഓമനയാണ് ഭാര്യ. സ്കൂള്‍ വിദ്യാര്‍ത്ഥികളായ ജയസൂര്യയും ജയസോമയും മക്കളാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :