ജയന്‍-വേര്‍പിരിഞ്ഞ സാഹസികത

WD
കേമനായ നടനായിരുന്നു ജയന്‍ എന്നാരും പറയില്ല. എന്നാലും ചുരുക്കം ചില സിനിമകളില്‍ അദ്ദേഹം അവതരിപ്പിച്ച വ്യത്യസ്ത കഥാപാത്രങ്ങള്‍ ജയന്‍റെ സിദ്ധികളെ തെല്ലൊന്ന് അനാവരണം ചെയ്യാതിരുന്നില്ല.

ജയന്‍റെ ചിരിക്ക് ഒരാകര്‍ഷകത്വം ഉണ്ടായിരുന്നു. വലിപ്പമുള്ള ആ ശരീരത്തിലെ മുഖത്തിനും ഉണ്ടായിരുന്നു ഒരു നിഷ്കളങ്കത. വേദനയുടെ പരാഗങ്ങള്‍ പറ്റിക്കിടക്കുന്നോ എന്ന് സംശയമുളവാക്കുന്നതായിരുന്നു ആ ചിരി.

സംഭാഷണ ശൈലിയിലെ സവിശേഷതയാണ് ജയനെ മറ്റുള്ളവരില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്ന പ്രധാന ഘടകം. പില്‍ക്കാലത്ത് മിമിക്രിക്കാരെ തുണച്ചതും പതിഞ്ഞുറച്ച ഈ സംഭാഷണ രീതിയായിരുന്നു.

കോളിളക്കം എന്ന വിജയാനന്ദ് ചിത്രത്തിലെ അവസാന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ ഹെലികോപ്റ്റര്‍ നിലത്തിടിച്ച് തലയ്ക്ക് പരിക്കേറ്റാണ് ജയന്‍റെ മരണം ഉണ്ടായത്. യഥാര്‍ത്ഥത്തില്‍ ജയന്‍ മരണത്തിലേക്കുള്ള പാത തെരഞ്ഞെടുക്കുകയായിരുന്നോ? ഹെലികോപടറിലെ രംഗം ചിത്രീകരിച്ച് തൃപ്തി വരാത്തതു കൊണ്ട് വീണ്ടുമൊരിക്കല്‍കൂടി നിര്‍ബന്ധിച്ച് ഷൂട്ട് ചെയ്യിക്കുകയായിരുന്നു അദ്ദേഹം.

നാല്‍പ്പത്തിയൊന്നാം വയസ്സിലായിരുന്നു ആ സാഹസിക നടന്‍ നമ്മെ വിട്ടുപിരിഞ്ഞത്.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :