2020നെ ഡിലീറ്റ് ചെയ്യണം, ആവശ്യവുമായി അമിതാഭ് ബച്ചന്‍

Amitabh Bachchan, BigB, Coronavirus, Covid 19, അമിതാഭ് ബച്ചന്‍, ബിഗ്ബി, കൊറോണ വൈറസ്, കോവിഡ് 19, കൊവിഡ് 19
ഗേളി ഇമ്മാനുവല്‍| Last Updated: തിങ്കള്‍, 30 മാര്‍ച്ച് 2020 (19:40 IST)
മെഗാസ്റ്റാർ അമിതാഭ് ബച്ചൻ തിങ്കളാഴ്ച ഇൻസ്റ്റാഗ്രാമിൽ സവിശേഷമായ ഒരു ചിന്ത പങ്കുവച്ചു. 2020 എന്ന വർഷം ഡിലീറ്റ് ചെയ്യുന്നതിനെക്കുറിച്ചാണ് ആ ചിന്ത. 2020ന്‍റെ ഇപ്പോഴത്തെ വേര്‍ഷന്‍ ‘വൈറസ്’ ആയതിനാല്‍ അത് ഡിലീറ്റ് ചെയ്‌ത് പുതിയ വേഷന്‍ അപ്‌ലോഡ് ചെയ്‌താലോ എന്നാണ് ബിഗ്ബി ആലോചിക്കുന്നത് !

എന്തായാലും അമിതാഭ് ബച്ചന്‍റെ ഈ ചിന്ത സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ഹിറ്റായിട്ടുണ്ട്. പക്ഷേ, ഇതിന് തൊട്ടുമുമ്പ് കൊറോണ വൈറസിനെക്കുറിച്ചുള്ള അമിതാഭിന്‍റെ അഭിപ്രായപ്രകടനങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് അദ്ദേഹം തന്നെ അവ പിന്‍‌വലിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :