ലതാമങ്കേഷ്കര്‍ക്ക് ഇന്ന് പിറന്നാള്‍

latha mangeshkar
FILEFILE
മുംബൈ: ഇന്ത്യയുടെ വാനമ്പാടി എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന ലതാ മങ്കേഷ്കര്‍ക്ക് 2007 സെപ്തംബര്‍ 28 ന് എഴുപത്തിഎട്ടാം പിറന്നാള്‍.

പരമോന്നത ദേശീയ ബഹുമതിയായ ഭാരത രത്നം നല്‍കി രാഷ്ട്രം അവരെ ആദരിച്ചിട്ടുണ്ട്. 1929 ല്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ജനിച്ച ലത നാലാം വയസില്‍ തന്നെ പാട്ട് പഠിച്ചുതുടങ്ങി.

അച്ഛന്‍റെ മരണത്തിനു ശേഷം കുടുംബം പുലര്‍ത്താന്‍ മൂത്ത മകളായ ലതയ്ക്ക് അല്‍പ കാലം സിനിമയില്‍ അഭിനയിക്കേണ്ടിവനു. ഹിന്ദി, ഉറുദു, മറാത്തി എന്നീ ഭാഷകളില്‍ ചെറിയ വേഷങ്ങളില്‍ ലത തലകാട്ടിയിരുന്നു.

പഹിലി മംഗലാ ഗൗര്‍ (1942), മാസേ ബാല്‍, ജീവന്‍ യാത്ര (1946) എന്നിവ ലത അഭിനയിച്ച പ്രശസ്തമായ ചിത്രങ്ങളാണ്.

1942 ല്‍ തന്നെ കിതി ഹസാല്‍ എന്ന മറാത്തി ചിത്രത്തിലൂടെ പിന്നണി ഗാന രംഗത്ത് ലത എത്തിയെങ്കിലും ശ്രദ്ധിക്കപ്പെട്ടത് 1948 ല്‍ മജ്ബൂര്‍ എന്ന ചിത്രത്തിലെ ദില്‍ മേരാ തോഡ എന്ന ഗാനത്തോടെയായിരുന്നു.
പിന്നീ ഹിറ്റുകളുടെ തിരമാലകള്‍ തന്നെ ലത എന്ന സംഗീത സാഗരത്തില്‍ നിന്നുമുണ്ടായി.

ബര്‍സാത്, മഹല്‍, ദുലാരി തുടങ്ങിയ അക്കാലത്തെ ചിത്രങ്ങളിലെ ഗനങ്ങള്‍ ലതയുടെ പ്രതിഭ വിളിച്ചുപറയുന്നവയായിരുന്നു.

1950 മുതല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഗായിക എന്നറിയപ്പെടുന്ന ലത ഇന്നും ഇന്ത്യന്‍ സിനിമാ സംഗീത രംഗത്ത് അവസാനവാക്കാണ്.

അയ്യാനാഥന്‍|ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :