ലതാമങ്കേഷ്കര്‍ക്ക് ഇന്ന് പിറന്നാള്‍

latha in yopung age
FILEFILE
ഇന്ത്യയില്‍ വിവിധ ഭാഷകളില്‍ പാടിയിട്ടുള്ള ലത മലയാളത്തില്‍ നെല്ല് എന്ന ചിത്രത്തിനു വേണ്ടി കദളീ ചെങ്കദളീ പൂവേണോ എന്ന ഗാനം ആലപിച്ചിട്ടുണ്ട്.

ദില്‍ തോ പാഗല്‍ ഹൈല്‍, ദില്‍ സേ, ഹം ആപ് കെ ഹൈന്‍ കോന്‍ എന്നീ ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും ലതയെ തലമുറകളുടെ പ്രിയങ്കരിയാക്കുന്നു.

ലത ഒരിക്കല്‍ പാടിയ ഏ മേരേ വദന്‍ കീ ലോഗൊം എന്ന ഗാനം പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്റുവില്‍ രാഷ്ട്ര സ്നേഹത്തിന്‍റെ കണ്ണീര്‍വരുത്തിയിരുന്നു.

ലത എന്ന സംഗീത പ്രതിഭക്ക് വേണ്ടി കഷ്മീര്‍ വരെ വച്ചുമാറാന്‍ തയ്യാറാണെന്ന് ഒരു പാകിസ്ഥാന്‍ പ്രധാനമന്ത്രി ഒരിക്കല്‍ പറഞ്ഞു.

ഏറ്റവും കൂടുതല്‍ പാടി ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ച ലതയുടെ സ്വരമാണ് ലോകത്തിലെ ഏറ്റവും പക്വമായ ശബ്ദമെന്ന് കമ്പ്യൂട്ടറൈസ്ഡ് ഗ്രാഫ് പ്രകാരം ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാള്‍ എന്ന സംഘടന സമര്‍ത്ഥിക്കുന്നു.

ഇ.എം.ഐ പ്ളാറ്റിനം ഡിസ്ക് ലഭിച്ച ഏക ഏഷ്യന്‍ വംശജ, പദ്മഭൂഷണ്‍, ദാദാസാഹിബ് ഫാല്‍ക്കെ, മഹാരാഷ് ട്രാ രത്ന തുടങ്ങിയ ഒട്ടേറെ അവാര്‍ഡുകള്‍ അവരുടെ പ്രതിഭയ്ക്ക് ലഭിച്ച തിലകങ്ങളാണ്.

ഇന്നും സംഗീതത്തെ ഭയഭക്തി ബഹുമാനത്തോടെ സമീപിക്കുന്ന ലത റെക്കോഡിംഗ് സമയത്ത് ഒരിക്കലും ചെരുപ്പ് ഉപയോഗിക്കാറില്ല.

പ്രമുഖ ഗായിക ആശാ ബോസ്ളേ ഇവരുടെ സഹോദരിയാണ്.
അയ്യാനാഥന്‍|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :