ചിരിയുടെ ബഹദൂര്‍ സ്പര്‍ശം

bahadoor
WDWD
മലയാള സിനിമ കണ്ട പ്രതിഭാധനന്‍മാരിലൊരാളായിരുന്ന ബഹദൂര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പി.കെ. കുഞ്ഞാലു. ഇന്ന് ബഹദൂറിന്‍റെ എട്ടാം ചരമ ദിനമാണ്.

അരനൂറ്റാണ്ടു കാലത്തോളം ഹാസ്യനടന്‍റെയും, സഹസനടന്‍റെയും നായകന്‍റെയും ഒക്കെ വേഷം കെട്ടി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത മലയാളത്തിന്‍റെ പ്രിയപ്പെട്ട ബഹദൂര്‍ക്കായെ അനുസ്മരിക്കുക സുഖമുള്ള ഒരു നൊമ്പരമാണ്.

കഷ്ടപാടിലായിരുന്ന തന്‍റെ കുടുംബത്തെ രക്ഷിക്കാന്‍ വേണ്ടി സിനിമാരംഗത്തു വന്ന ബഹദൂര്‍ പിന്നീട് കഷ്ടപ്പെടുന്ന പലപുതിയ കലാകാരന്മാര്‍ക്കും ആശ്വാസവും അഭയവുമായിട്ടുണ്ട്. 1935 ല്‍ കൊടുങ്ങല്ലൂര്‍ പടിയത്ത് ബ്ളാങ്ങാലില്‍ കൊച്ചുമൊയ്തിന്‍റെയും ഖദീജയുടെയും ഒമ്പതുമക്കളില്‍ ഒരുവനായി പി.കെ. കുഞ്ഞാലു എന്ന ബഹദൂര്‍ ജനിച്ചു.

എട്ടു സഹോദരങ്ങളില്‍ ഏഴും സഹോദരിമാരായിരുന്നു. കഷ്ടപാടുകള്‍ നിറഞ്ഞ ബാല്യത്തിലും പഠിക്കുമ്പോള്‍ത്തന്നെ കുഞ്ഞാലുവിന്‍റെ മനസ്സുനിറയെ നാടകവും സിനിമയും ആയിരുന്നു. കുഞ്ഞാലു പഠിത്തത്തിലും അഭിനയത്തിലും മിടുക്കന്‍കുട്ടിയായിരുന്നു. പത്താംക്ളാസ് പരീക്ഷയില്‍ ഫസ്റ്റ് ക്ളാസ് നേടുകയും കോഴിക്കോട് ഫറോക്ക് കോളജില്‍ ഇന്‍റര്‍മീഡിയറ്റിന് ചേരുകയും ചെയ്തു.

സാമ്പത്തിക പ്രശ്നങ്ങള്‍ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നതിനാല്‍ പഠനം തുടരാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. സ്വകാര്യ ബസ്സില്‍ കണ്ടക്ടറായത് അപ്പോഴാണ്. അപ്പോഴും നാടകനടനാകണമെന്ന മോഹമാണ് മനസ്സിലുണ്ടായിരുന്നത്. ജില്ലാ കളക്ടറായിരുന്ന അബ്ദുള്ള കുഞ്ഞാലുവിന്‍റെ അടുത്ത ബന്ധുവായിരുന്നു.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :