ചിരിയുടെ ബഹദൂര്‍ സ്പര്‍ശം

bahadoor
WDWD
കെ.സി. ലാബ് എന്ന പേരില്‍ അദ്ദേഹം തിരുവനന്തപുരത്ത് ബ്ളാക്ക് ആന്‍റ് വൈറ്റ് പ്രോസസിംഗ് സ്റ്റുഡിയോ തുടങ്ങി. ഇതിന്‍റെ പണി പൂര്‍ത്തിയാകുമ്പോഴേക്കും സിനിമ ബ്ളാക്ക് ആന്‍റ് വൈറ്റില്‍ നിന്ന് പൂര്‍ണ്ണമായും കളറിലേക്ക് മാറിയിരുന്നു. അതോടെ കടം പെരുകി. അദ്ദേഹത്തിന്‍റെ സ്ഥാപനം ജപ്തി ചെയ്തു. വിതരണക്കമ്പനിയും തുടങ്ങിയെങ്കിലും അതും പരാജയപ്പെട്ടു. അദ്ദേഹം നിര്‍മ്മിച്ച നാലഞ്ചു സിനിമകളും വിജയിച്ചില്ല.

എന്നാല്‍ സിനിമയില്‍ അഭിനയിച്ചു കിട്ടിയ പ്രതിഫലം കൊണ്ട് അദ്ദേഹത്തിന് അഞ്ചു സഹോദരിമാരെ വിവാഹം കഴിപ്പിച്ചയ്ക്കാന്‍ സാധിച്ചു. മരിച്ചു പോയ സഹോദരന്‍റെ മകളുടെ കാര്യങ്ങള്‍ നോക്കാന്‍ കഴിഞ്ഞു. ഒപ്പം സ്വന്തം മക്കളെയും നല്ല നിലയില്‍ എത്തിച്ചു. ഏതാണ്ട് 46 വര്‍ഷക്കാലം മലയാള സിനിമാ പ്രേക്ഷകനെ ചിരിപ്പിക്കുകയും ചിലപ്പോള്‍ കരയിപ്പിക്കുകയും ചെയ്തു. അദ്ദേഹം ഒടുവില്‍ അഭിനയിച്ച ചിത്രം ലോഹിതദാസ് സംവിധാനം ചെയ്ത "ജോക്കറാണ്'.

2000 മേയ് 22 തിങ്കളാഴ്ച കാലത്ത് 10 മണിക്ക് ബഹദൂറിന് നെഞ്ചുവേദന അനുഭവപ്പെട്ടു. കൂടെ താമസിക്കുന്ന മകള്‍ റുഖിയയും മരുമകന്‍ നവാസും ജമീലയും കൂടി ഉടന്‍ തന്നെ അദ്ദേഹത്തെ വിജയാ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെങ്കിലും ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് ബഹദൂര്‍ പ്രിയപ്പെട്ടവരോട് വിടപറഞ്ഞു. തലച്ചോറിലെ രക്തസ്രാവമായിരുന്നു കാരണം.

മലയാള സിനിമകണ്ട ഏറ്റവും വലിയ നടന്മാരിലൊരാള്‍ അരനൂറ്റാണ്ടുകാലത്തെ പൊട്ടിച്ചിരി, അങ്ങനെ നിലച്ചു. ബഹദൂറിന് സമശീര്‍ഷനായി ബഹദൂര്‍ മാത്രം.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :