അതേ, ദുൽക്കറിൻറെ കാര്യത്തിൽ മമ്മൂട്ടിയുടെ ഒരു നോട്ടമുണ്ട്!

ബുധന്‍, 16 നവം‌ബര്‍ 2016 (10:49 IST)

Widgets Magazine
Dulquer Salman, Nivin Pauly, Fahad Fazil, Amal Neerad, Jomonte Suviseshangal,  ദുൽക്കർ സൽമാൻ, നിവിൻ പോളി, ഫഹദ് ഫാസിൽ, അമൽ നീരദ്, ജോമോന്റെ സുവിശേഷങ്ങൾ

മലയാള സിനിമയില്‍ ദുല്‍ക്കര്‍ സല്‍മാന്‍ പുതിയ താരരാജാവാകുകയാണ്. മലയാളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള യുവതാരമായി ദുല്‍ക്കര്‍ സിംഹാസനം ഉറപ്പിച്ചുകഴിഞ്ഞു. ഇപ്പോള്‍ 75 ലക്ഷം പ്രതിഫലമുള്ള ദുല്‍ക്കറിന്‍റെ പ്രതിഫലം ഒരു കോടിയിലേക്ക് ഉടനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
സത്യന്‍ അന്തിക്കാടിന്‍റെയും അമല്‍ നീരദിന്‍റെയും സിനിമകളിലാണ് ദുല്‍ക്കര്‍ സല്‍മാന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. സത്യന്‍ അന്തിക്കാടിനൊപ്പമുള്ള ജോമോന്‍റെ വിശേഷങ്ങള്‍ തീര്‍ത്തും ഒരു കുടുംബ ചിത്രമാണ്. ന്യൂജനറേഷന്‍ കെട്ടുപാടുകളില്‍ നിന്ന് സര്‍വ്വസമ്മതനായ താരമായി മാറാനുള്ള ദുല്‍ക്കറിന്‍റെ തീരുമാനപ്രകാരമാണ് സത്യന്‍ ചിത്രം വരുന്നത്.
 
ചാര്‍ളി എന്ന മെഗാഹിറ്റോടെയാണ് യുവതാരങ്ങളില്‍ ഒന്നാം സ്ഥാനത്തേക്ക് ദുല്‍ക്കര്‍ എത്തുന്നത്. അതിന് ശേഷമെത്തിയ കമ്മട്ടിപ്പാടം ദുല്‍ക്കറിന്‍റെ താരമൂല്യം കുത്തനെ ഉയര്‍ത്തി. ഒരു നടന്‍ എന്ന നിലയില്‍ ഏറെ പാകത വന്ന പ്രകടനം കമ്മട്ടിപ്പാടത്തില്‍ കാഴ്ചവച്ചതോടെ അടുത്ത മെഗാസ്റ്റാര്‍ പദവിയിലേക്കും ദുല്‍ക്കറിന് ചവിട്ടുപടിയായി.
 
അമല്‍ നീരദിന്‍റെ ആക്ഷന്‍ ചിത്രം കഴിഞ്ഞാല്‍ ലാല്‍ ജോസിന്‍റെ ഒരു ഭയങ്കര കാമുകനാണ് ദുല്‍ക്കറിന്‍റേതായി വരുന്ന പടം. ചാര്‍ലിക്ക് ശേഷം ഉണ്ണി ആര്‍ എഴുതുന്ന തിരക്കഥയാണ് ഒരു ഭയങ്കര കാമുകന്‍. ബാംഗ്ലൂര്‍ ഡെയ്സിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പിന്നീട് ദുല്‍ക്കര്‍ അഭിനയിക്കുക.
 
ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സോളോ ആണ് മറ്റൊരു ദുൽക്കർ ചിത്രം. സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ദുല്‍ക്കര്‍ സല്‍മാന്‍ തന്നെ നായകൻ. ‘OTTO' ഉള്‍പ്പടെയുള്ള ബ്രാന്‍ഡുകളുടെ അംബാസിഡര്‍ കൂടിയാണ് ദുല്‍ക്കര്‍ ഇപ്പോള്‍.
 
വളരെ ശ്രദ്ധിച്ചുള്ള ചുവടുവയ്പ്പുകളാണ് കരിയറില്‍ ദുല്‍ക്കര്‍ നടത്തുന്നത്. മണിരത്നത്തിന്‍റെ ‘ഓകെ കണ്‍‌മണി’ക്ക് ശേഷം മറ്റ് അന്യഭാഷാ ചിത്രങ്ങളിലൊന്നും ദുല്‍ക്കര്‍ അഭിനയിച്ചിട്ടില്ല. വലിയ സംവിധായകരുടെ ഗംഭീര പ്രൊജക്ടുകള്‍ക്കായാണ് ദുല്‍ക്കര്‍ അന്യഭാഷയില്‍ നിന്ന് കാത്തിരിക്കുന്നത്. ദുല്‍ക്കറിന്‍റെ സിനിമാ സെലക്ഷനിലും കരിയര്‍ പ്ലാനിംഗിലും മമ്മൂട്ടിയുടെ മേല്‍നോട്ടമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

കൊച്ചിയില്‍ മമ്മൂട്ടി പറയുന്നതേ നടക്കൂ!

രഞ്ജിത്തിന്‍റെ ആദ്യ സംവിധാന സംരംഭമായ ‘രാവണപ്രഭു’ ഒരു ബ്ലോക്ക് ബസ്റ്ററായിരുന്നു. ...

news

പുലിമുരുകന്‍റെ ലഹരിയില്‍ അടുത്ത ബ്രഹ്‌മാണ്ഡ പടത്തിന് വൈശാഖ്; നായകനെയും തീരുമാനിച്ചു!

പുലിമുരുകന്‍റെ വിജയലഹരി ഒഴിയുംമുമ്പെ സംവിധായകന്‍ വൈശാഖ് അടുത്ത സിനിമ തീരുമാനിച്ചു. ...

news

മമ്മൂട്ടി മന്നാഡിയാര്‍, സുരേഷ്ഗോപി പിന്നീട് വന്നതേയില്ല !

1993ല്‍ റിലീസായ ധ്രുവം മമ്മൂട്ടിയുടെ ഏറ്റവും കരുത്തുറ്റ ഒരു കഥാപാത്രത്തെയാണ് മലയാള ...

news

രേഖ മോഹന്റെ മരണകാരണം പുറത്ത്; പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസ് വെളിപ്പെടുത്തി

പ്രമുഖ സിനിമ സീരിയൽ താരം രേഖ മോഹന്റെ മരണകാരണം ഹൃദയാഘാതം മൂലം. പോസ്‌റ്റ് മോര്‍ട്ടം ...

Widgets Magazine