വരുന്നു... ബോക്സ് ഓഫീസിൽ താരയുദ്ധം; പോരാട്ടം ഇനി ഇവർ തമ്മിൽ!

ദുൽഖറും നിവിൻ പോളിയും നേർക്കുനേർ!

aparna shaji| Last Modified വെള്ളി, 11 നവം‌ബര്‍ 2016 (15:19 IST)
മലയാള സിനിമയിലെ യുവതാരങ്ങളാണ് ദുൽഖർ സൽമാനും നിവിൻ പോളിയും. ഇരുവരും ഒന്നിച്ചഭിനയിച്ച ബാംഗ്ലൂർ ഡെയ്സ് സൂപ്പർ ഹിറ്റായിരുന്നു. ആരാധകരെ ആവേശത്തിലാഴ്‌ത്തി ഇരുവരുടെയും പുതിയ ചിത്രങ്ങൾ ഒരേ ദിവസം റിലീസിനൊരുങ്ങുന്നു. സിദ്ധർത്ഥ് ശിവ സംവിധാനം ചെയ്യുന്ന നിവിൻ പോളി 'സഖാവ്' മാർച്ച് 23നാണ് തീയേറ്ററുകളി‌ൽ എത്തുക.

ജനുവരിയോട് കൂടി വിദേശ ഷെഡ്യൂള്‍ പൂര്‍ത്തിയായി മാര്‍ച്ച് 23ന് നിവിന്‍ പോളിയുടെ സഖാവിനൊപ്പം റിലീസ് ചെയ്യാനാണ് അമല്‍ നീരദ് പദ്ധതിയിട്ടിരിക്കുന്നതെന്നാണ് അറിയുന്നത്. അങ്ങനെയെങ്കിൽ മോഹൻലാൽ - മമ്മൂട്ടി താരയുദ്ധം പോലെ ഒരു ദുൽഖർ - നിവിൻ പോളി താരയുദ്ധം തീയേറ്ററുകളിൽ കാണാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിവിന്‍ പോളിയുടെ സഖാവും ദുല്‍ഖര്‍-അമല്‍ നീരദ് ചിത്രവും ക്രിസ്തുമസിന് റിലീസ് ചെയ്യുമെന്ന് മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ പല കാരണങ്ങളാലും രണ്ട് ചിത്രങ്ങ‌ളുടെയും റിലീസ് മാറ്റി വെക്കുകയായിരുന്നു. ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ് ചിത്രമെന്ന് അമല്‍ നീരദ് മുമ്പ് സൂചിപ്പിച്ചിരുന്നു.

അപര്‍ണ ഗോപിനാഥും നിവിന്‍ പോളിയും ആദ്യമായി ഒന്നിക്കുന്നു എന്നൊരു പ്രത്യേകതയും സഖാവിനുണ്ട്. ജെഎൻയുവിൽ നിന്നും പഠിച്ചിറങ്ങിയ നീതി എന്ന ആക്ടിവിസ്റ്റ് ആയാണ് അപർണ ചിത്രത്തിൽ എത്തുക. സഖാവ് കൃഷ്ണകുമാർ എന്ന കമ്മ്യൂണിസ്റ്റ് നേതാവിനെയാണ് നിവിൻ പോളി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കാക്കമുട്ടൈ നായിക ഐശ്വര്യ രാജേഷ് ആണ് ചിത്രത്തിൽ നിവിന്റെ ജോഡി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :