സിനിമയിലെ രാഷ്ട്രീയം തന്നെ സുരേഷ്ഗോപിയില്‍ നിന്ന് പ്രതീക്ഷിക്കരുത്: രണ്‍ജി പണിക്കര്‍

സുരേഷ്ഗോപി, രണ്‍ജി പണിക്കര്‍, മമ്മൂട്ടി, മോഹന്‍ലാല്‍, രഞ്ജിത്
Last Modified തിങ്കള്‍, 9 ഫെബ്രുവരി 2015 (18:45 IST)
സിനിമയില്‍ സുരേഷ്ഗോപി അവതരിപ്പിച്ച കഥാപാത്രങ്ങളുടെ രാഷ്ട്രീയം അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ ജീവിതത്തിലെ രാഷ്ട്രീയത്തില്‍ നിന്ന് പ്രതീക്ഷിക്കരുതെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ രണ്‍ജി പണിക്കര്‍. സുരേഷ് ഗോപി ഇനി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടിയെയും പ്രായോഗിക രാഷ്ട്രീയത്തില്‍ സഞ്ചരിക്കുന്ന വഴികളെയും ആശ്രയിച്ചായിരിക്കും ജനങ്ങള്‍ അദ്ദേഹത്തിലെ രാഷ്ട്രീയക്കാരന് മാര്‍ക്കിടുകയെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു.

"സുരേഷ് ഗോപിയുടെ സിനിമയിലെ രാഷ്ട്രീയവും ജീവിതത്തിലെ രാഷ്ട്രീയവും ചേര്‍ത്തുവയ്‌ക്കേണ്ടതില്ല. സിനിമയില്‍ മറ്റൊരാള്‍ സൃഷ്ടിച്ച കഥാപാത്രത്തിന്റെ രാഷ്ട്രീയത്തെയും നിലപാടുകളും പ്രതിനിധീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. ഭരത് ചന്ദ്രനെന്ന കഥാപാത്രത്തെയാണ് അവിടെ നമ്മള്‍ കണ്ടത്, സുരേഷ് ഗോപിയെ അല്ല. എന്നാല്‍ സുരേഷ് ഗോപിയുടെ ഇമേജിന് ആ സിനിമകള്‍ റെപ്രസന്റ് ചെയ്ത രാഷ്ട്രീയവും, ആ രാഷ്ട്രീയത്തിന്റെ ജനപ്രിയതയും ഗുണമുണ്ടാക്കിയിട്ടുണ്ട്. മറ്റൊരാള്‍ സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് വരുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ സ്വീകാര്യത തുടക്കത്തില്‍ കിട്ടിയിട്ടുമുണ്ട്.അതുകൊണ്ട് ആ സിനിമകളിലെ രാഷ്ട്രീയം ആയിരിക്കണം അദ്ദേഹത്തിന്റെ രാഷ്ട്രീയം എന്ന് പ്രതീക്ഷിക്കാനാകില്ല" - രണ്‍ജി പണിക്കര്‍ സൌത്ത് ലൈവിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :