മോഹന്‍ലാല്‍, ഗള്‍ഫില്‍ കുടുങ്ങിയ മലയാളി!

Last Updated: ചൊവ്വ, 3 ഫെബ്രുവരി 2015 (15:09 IST)
റിസഷന്‍ കാലത്ത് ജോലി നഷ്ടപ്പെട്ട് ഗള്‍ഫില്‍ കുടുങ്ങിയവരില്‍ മോഹന്‍ലാലും! ഇതെന്താ സംഭവമെന്ന് ആലോചിക്കേണ്ട. ഒരു സിനിമയുടെ കാര്യമാണ്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന 'കനല്‍' എന്ന സിനിമയിലാണ് മോഹന്‍ലാല്‍ ഗള്‍ഫ് മലയാളിയാകുന്നത്.

ഗള്‍ഫില്‍ ജോലി നഷ്ടപ്പെട്ട് കുടുങ്ങിപ്പോകുന്ന രണ്ട് മലയാളികളുടെ കഥയാണ് ചിത്രം പറയുന്നത്. രണ്ടുപേരും പരിചയക്കാരല്ല. രണ്ട് നിലവാരത്തില്‍ ജീവിക്കുന്നവര്‍. അവര്‍ കേരളത്തിലേക്ക് മടങ്ങിയെത്തുകയും യാദൃശ്ചികമായി പരിചയപ്പെടുകയും ചെയ്യുന്നു. തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷഭരിതമായ കഥയാണ് 'കനല്‍' പറയുന്നത്.

ഈ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പൃഥ്വിരാജോ ദുല്‍ക്കര്‍ സല്‍മാനോ അഭിനയിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ തിരക്കഥ രചിക്കുന്നത് എസ് സുരേഷ് ബാബുവാണ്.

വിനോദ് ഇല്ലമ്പിള്ളി ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം ഔസേപ്പച്ചന്‍. എറണാകുളം, മൂന്നാര്‍, മൈസൂര്‍, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :