രജനിയല്ല, ഷങ്കറാണ് വലിയവന്‍!

രജനികാന്ത്, ഷങ്കര്‍, ഐ, വിക്രം, രാം ഗോപാല്‍ വര്‍മ
Last Updated: ശനി, 27 ഡിസം‌ബര്‍ 2014 (15:58 IST)
തമിഴ്‌നാട്ടില്‍ രജനികാന്തോ ജയലളിതയോ അല്ല, ഷങ്കറാണ് ഏറ്റവും വലിയ താരമെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. ഷങ്കറിന്‍റെ 'ഐ' എന്ന സിനിമയുടെ ട്രെയിലര്‍ കണ്ടതോടെയാണ് രാമു വലിയ ഷങ്കര്‍ ഫാന്‍ ആയി മാറിയത്.

"ഞാന്‍ രജനികാന്തിന്‍റെ കടുത്ത ആരാധകനാണ്. എന്നാല്‍ ഇപ്പോള്‍ എന്‍റെ ആരാധന ഷങ്കറിനോടാണ്. ലിങ്കയുടെ ആദ്യ ദിന കളക്ഷനേക്കാള്‍ വലിയ ആദ്യദിന കളക്ഷന്‍ നേടാന്‍ ഐക്ക് കഴിയുമെന്ന് ഞാന്‍ പ്രവചിക്കുന്നു. അതുകൊണ്ടാണ് ഷങ്കറാണ് രജനിയെക്കാള്‍ വലിയവനെന്ന് ഞാന്‍ പറയാന്‍ കാരണം. ഷങ്കറിന്‍റെ ഐക്ക് ശേഷം ഹോളിവുഡും നമ്മളെ ഗൌരവത്തോടെ വീക്ഷിക്കാന്‍ തുടങ്ങും" - രാം ഗോപാല്‍ വര്‍മ പറയുന്നു.

ജനുവരി ഒമ്പതിനാണ് ഷങ്കര്‍ - വിക്രം ടീമിന്‍റെ പ്രദര്‍ശനത്തിനെത്തുന്നത്. എ ആര്‍ റഹ്‌മാന്‍ ഈണമിട്ട ഒരു ഗാനരംഗം കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇതിന് യൂട്യൂബില്‍ റെക്കോര്‍ഡ് പ്രേക്ഷകരാണുള്ളത്. പി സി ശ്രീരാമാണ് ഐയുടെ ക്യാമറ.

എമി ജാക്സണ്‍ നായികയാകുന്ന ഐ 180 കോടി രൂപ മുടക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത്. ആസ്കാര്‍ രവിചന്ദ്രനാണ് നിര്‍മ്മാണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :