തരുണിനെ വിവാഹം കഴിച്ചിട്ടില്ല: പ്രിയാമണി

WEBDUNIA|
PRO
തെലുങ്ക് നടന്‍ തരുണുമായി തന്‍റെ വിവാഹം കഴിഞ്ഞതായുള്ള വാര്‍ത്തകള്‍ നടി പ്രിയാമണി നിഷേധിച്ചു. മറ്റു ജോലിയൊന്നുമില്ലാത്ത ആളുകള്‍ പടച്ചു വിടുന്ന ഗോസിപ്പുകളിലൊന്നാണ് ഈ വാര്‍ത്തയെന്നും പ്രിയാമണി പറഞ്ഞു. തരുണുമായി പ്രിയാമണിയുടെ വിവാഹം കഴിഞ്ഞതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനോടു പ്രതികരിക്കുകയായിരുന്നു താരസുന്ദരി.

“ഞാന്‍ തരുണിനെ അവസാനമായി കണ്ടത് മൂന്നു വര്‍ഷം മുമ്പാണ്. അദ്ദേഹവുമൊത്ത് ഒരു ചിത്രത്തില്‍ അഭിനയിച്ചിരുന്നു അപ്പോള്‍. അതിനു ശേഷം തരുണുമായി ഒരു ബന്ധവും ഇല്ല. അദ്ദേഹം ഇപ്പോള്‍ എന്തു ചെയ്യുകയാണെന്നു പോലും അറിയില്ല” - പ്രിയാമണി വ്യക്തമാക്കുന്നു.

ഈ റൂമറുകളില്‍ വിഷമിക്കേണ്ട കാര്യമില്ലെന്നും ഇതൊക്കെ മറ്റു ജോലിയൊന്നുമില്ലാത്തവരുടെ സൃഷ്ടിയാണെന്നും പ്രിയാമണി ലഘൂകരിക്കുകയാണ്. പ്രിയാമണി നായികയായ ‘നിനൈത്താലേ ഇനിക്കും’ എന്ന തമിഴ് ചിത്രം തമിഴകത്ത് ഹിറ്റായി മാറിയിരിക്കുകയാണ്. ക്ലാസ്മേറ്റ്സ് എന്ന മലയാള ചിത്രത്തിന്‍റെ റീമേക്കാണ് ഈ സിനിമ. ഈ വിജയാഘോഷ വേളയിലാണ് ഇത്തരം ഗോസിപ്പുകള്‍ പരക്കുന്നത് എന്നത് പ്രിയയെ അസ്വസ്ഥയാക്കുന്നുണ്ട്.

മുമ്പ് നടന്‍ പൃഥ്വിരാജിന്‍റെ പേരു ചേര്‍ത്താണ് പ്രിയാമണി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നത്. പൃഥ്വിയുടെ നായകനായി തുടര്‍ച്ചയായി പ്രിയാമണി എത്തുന്നതാണ് കോളിവുഡ് - മല്ലുവുഡ് പാപ്പരാസികള്‍ ആഘോഷിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :